കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു

ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു. പത്മജ, ഇവരുടെ സഹോദരന്‍ സച്ചിന്‍, ചെറിയച്ചന്‍ മോഹന്‍ കുമാര്‍, ബന്ധുവായ വിഷ്ണുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്മജ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചതിലുള്ള വൈരാഗ്യത്താല്‍ അവിടെയെത്തിയ ഭര്‍ത്താവ് അനില്‍ കുമാര്‍ ഇവരെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയപ്പോഴാണ് മറ്റ് മൂന്ന് ബന്ധുക്കള്‍ക്കും കൂടി കുത്തേറ്റത്. നെഞ്ചിലും മുതുകിലും പരിക്കേറ്റ മോഹന്‍ കുമാറിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ നിലവില്‍ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















