Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യക്ക് ഭ്രാന്താ ചേട്ടാ..! സംഭവത്തിന് തലേന്നും ഫ്‌ലാറ്റില്‍ പൊലീസെത്തി..പിന്നാലെ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് 'അമ്മ ചാടി മരിച്ചു

24 MAY 2026 06:46 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ മലയാളി യുവതിയും അഞ്ചു വയസ്സുള്ള മകളും വീണു മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. ദുരന്തം നടക്കുന്നതിന് തലേദിവസം രാത്രിയും ഈ ഫ്‌ലാറ്റില്‍ കടുത്ത കുടുംബവഴക്ക് നടന്നിരുന്നതായും ഇതേത്തുടര്‍ന്ന് ഷാര്‍ജ പൊലീസ് ഇവിടെ എത്തിയിരുന്നതായും അയല്‍വാസികള്‍ വെളിപ്പെടുത്തി.

ഇതിനിടെ, ആര്‍ഷയ്ക്ക് കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഭര്‍ത്താവ് തന്നോട് പറഞ്ഞിരുന്നതായി കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി. കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി ഇവര്‍ ഇതേ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.

 


32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അഞ്ചുവയസ്സുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ജീവനൊടുക്കിയത്. കെട്ടിടത്തിലെ ആറ് നിലകളിലെ പാര്‍ക്കിങ് സൗകര്യവും ജിംനേഷ്യവും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഏകദേശം 22 നിലകളുടെ ഉയരത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചതെന്നാണ് ദൃക്സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും നല്‍കുന്ന വിവരം.

കണ്ണൂര്‍ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആര്‍ഷ അഷിത'യില്‍ ആര്‍ഷ (35)യും ഏകമകള്‍ റുഹിയുമാണ് മരിച്ചത്. ഏതാനും വര്‍ഷമായി ഭര്‍ത്താവ് നിഹിലിനൊപ്പം ഷാര്‍ജ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസ് നടത്തിവരികയായിരുന്നു ആര്‍ഷ. നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയില്‍ത്തന്നെയുണ്ട്. ആര്‍ഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമന്‍- ഗീത ദമ്പതികളുടെ മകളാണ് ആര്‍ഷ. പുരുഷോത്തമന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ആര്‍ഷയും മറ്റും പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്.


ബുധനാഴ്ച രാവിലെ ഏഴേക്കാലോടെയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തം. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിലും സമീപത്തെ നടപ്പാതയിലുമായി ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടതെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും ആംബുലന്‍സ് വിഭാഗത്തിലും വിവരമറിയിച്ചു. സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂര്‍ണമായും വളഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കേസ് ആത്മഹത്യയായി റജിസ്റ്റര്‍ ചെയ്ത ഷാര്‍ജ പൊലീസ് തുടര്‍നടപടികള്‍ക്കായി കേസ് ഫയലുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

 

 

യുവതിയുടെ ഭര്‍ത്താവ് നിഹിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തലേദിവസം ഫ്‌ലാറ്റില്‍ കുടുംബവഴക്കുണ്ടായപ്പോള്‍ എന്തിനാണ് പൊലീസ് എത്തിയതെന്നും, ദമ്പതികള്‍ക്കിടയില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ വാദങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ഏവരോടും എപ്പോഴും പുഞ്ചിരിയോടെ മാത്രം പെരുമാറിയിരുന്ന കുരുന്നിന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗം കെട്ടിടത്തിലെ താമസക്കാരെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദിവസവും രാവിലെ സ്‌കൂളില്‍ പോകാന്‍ പിതാവിനൊപ്പം ഇറങ്ങുമ്പോള്‍ കൈവീശി യാത്രപറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണില്‍ നിന്നു മാറിയിട്ടില്ലെന്ന് കെട്ടിടത്തിലെ ജീവനക്കാര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (50 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends