ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും സമാനതകളില്ലാത്ത ക്രൂരതയുടെയും, ഒപ്പം ഒരു അത്ഭുത രക്ഷപ്പെടലിന്റെയും വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ 19-കാരി, ഡോക്ടർമാരോടും മാതാപിതാക്കളോടും ഗർഭവിവരം പൂർണ്ണമായി മറച്ചുവെക്കുകയും, തുടർന്ന് നിരീക്ഷണത്തിലിരിക്കെ ആശുപത്രി ശുചിമുറിയിൽ വെച്ച് പ്രസവിച്ച് ചോരക്കുഞ്ഞിനെ വെന്റിലേറ്റർ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു!താൻ ഗർഭിണിയല്ലെന്നും നിലവിൽ ആർത്തവകാലമാണെന്നും പറഞ്ഞ് ഡോക്ടർമാരെ വരെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് യുവതി ഈ കടുംകൈ ചെയ്തത്.
https://www.facebook.com/Malayalivartha


























