തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ തേടി തുന്നലിട്ട മുറിവില്‍ നിന്ന് രണ്ടു മാസത്തിനുശേഷം മരക്കഷണങ്ങള്‍ കണ്ടെത്തി. ഭരതന്നൂര്‍ കരിങ്കട സ്വദേശി മഹേഷിന്റെ മുറിവില്‍ നിന്നാണ് മരക്കഷണം കണ്ടെത്തിയത്. മരത്തില്‍ നിന്ന് വീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് മരക്കഷണം കണ്ടെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മുറിവ് തുന്നി കെട്ടി വിടുകയാണ് ഉണ്ടായത്. പിന്നീട് മുറിവ് ഉണങ്ങിയെങ്കിലും പഴുപ്പ് ഒലിച്ചിറങ്ങുകയാണ് ഉണ്ടായത്. പിന്നീട് നെടുമങ്ങാട് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കുകയും സര്‍ജറിക്കായി കയറ്റുമ്പോഴാണ് മുറിവില്‍ മരക്കഷ്ണം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്യുന്നത്. ഏകദേശം രണ്ടര മണിക്കൂറുകളോളം കഴിഞ്ഞാണ് മരക്കഷ്ണം പുറത്തെടുത്തതെന്നും മഹേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha


























