ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം

പ്രതിപക്ഷ നോതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേയ്ക്ക് സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത ജനറല്‍ സെക്രട്ടറി എംഎ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
ബിജു കൃഷ്ണന്‍, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് തടയുകയും നേതാക്കളെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേയ്ക്ക് പിടിച്ചുകയറ്റുകയുമായിരുന്നു.
https://www.facebook.com/Malayalivartha























