ഇന്ത്യൻ കായികരംഗത്തെയും കായിക ഭരണരംഗത്തെയും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന മുൻ ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ രൺധീർ സിങ് അന്തരിച്ചു...

ഇന്ത്യൻ കായികരംഗത്തെയും കായിക ഭരണരംഗത്തെയും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന മുൻ ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ രൺധീർ സിങ് (79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ വസതിയിൽ വെച്ചാണ് വിടവാങ്ങിയത്.
രോഗബാധയെത്തുടർന്ന് ദിവസങ്ങളോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ആരോഗ്യപ്രശ്നങ്ങൾ കാരണം അടുത്തിടെയാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
2024ലായിരുന്നു അദ്ദേഹം ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി രാജീവ് ഭാട്ടിയയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഇന്ത്യൻ കായിക ചരിത്രത്തിലും ഏഷ്യൻ ഒളിമ്പിക് പ്രസ്ഥാനത്തിലും വലിയ സംഭാവനകൾ നൽകിയ രൺധീർ സിങ്ങിന്റെ വിയോഗം കായികലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























