Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം


ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി

28 MAY 2026 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

കാ​ട്ടാ​ന​യെ മെ​രു​ക്കാ​നാ​യി കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് വ​നം​വ​കു​പ്പ്.... ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....

കാർ അടിച്ച് പൊളിക്കുന്ന സമയത്ത് യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ. ഇനി സിആർപി കാർ വരുന്നത് കളി പഠിപ്പിക്കാനായിരിക്കും. ഇന്നലത്തെ സംഭവത്തോടെ പ്രതിപക്ഷ നേതാവ് കൂടുതൽ ജനകീയനായി. അതേസമയം കേരളത്തിലെത്തിയിട്ടും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി റെയ്ഡും അനുബന്ധ സംഭവങ്ങളെയുക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. നേരത്തെ ദില്ലിയിലും ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. റെയ്ഡിന് പിന്നിൽ വിഡി-ഇഡി-മോദി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതേ കേസിൽ മന്ത്രിസഭയിലെ രണ്ട് അം​ഗങ്ങൾക്കെതിരെയും ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരും ആരോപിച്ചിരുന്നു.

ഇന്ന് ദേശത്തെ വീട്ടിൽ തുടരുമെന്നും നാളെ രാവിലെ ആറുമണിക്ക് മലപ്പുറത്തേക്ക് തിരിക്കുമെന്നുമാണ് വിവരം. രാവിലെ 9.30 സാദിഖ്‌ അലി തങ്ങളെ പാണക്കാട്ടെ വീട്ടിൽ സന്ദർശിക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നടക്കുന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. 4.30ന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.

വി. ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കേരളത്തിലെ വികസന കാര്യങ്ങളും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കൂടാതെ ആഭ്യന്തര സുരക്ഷയിലും, സേനാ നവീകരണത്തിലും കേന്ദ്രത്തിൻറെ പിന്തുണ തേടിയതായാണ് സൂചന. എക്സാലോജിക് കേസിലെ ഇഡി നടപടിയും, അതേ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ചർച്ചയായോയെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര തുറമുഖ കാര്യ മന്ത്രി സർബാനന്ദ സോനോവാളിനെ കണ്ട് തുറമുഖ വികസനത്തിലും മുഖ്യമന്ത്രി പിന്തുണ തേടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയേയും, ധനമന്ത്രി നിർമ്മല സീതാരാമനേയും സന്ദർശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി.

അതേസമയം, ഇഡിയെ കോൺഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി റെയ്ഡിൻറെ പേരിൽ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതൽ നശിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണെന്നും കെ മുരളീധരൻ ആരോപിച്ചു.

തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകൾ കൂടിയപ്പോൾ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു.

നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേർത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ട്. നിയമവാഴ്ച തകർക്കാൻ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതൻ എങ്കിലും നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ല. പൊലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. മറ്റ് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിലായി. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. അക്രമത്തിൽ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥൻറെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ മൊഴിയിൽ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂർത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെയാണ് ആദ്യം കേസിൽ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് പൊലീസ് കൈമാറിയിരുന്നു.

ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോ​ഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സം​ഘർഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥർ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിൻറെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചു തകർത്തു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘർഷത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തിൽ കൊണ്ടുപോകുകയും ചെയ്യും.

അതേസമയം സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീട്ടിലെ ഇഡി റെയ്‌ഡുമായി ബന്ധപ്പെട്ട ജോൺ ബ്രിട്ടാസിൻ്റെ ആരോപണം തള്ളി ശശി തരൂർ. ഇഡി റെയ്ഡിൽ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് എങ്ങനെ പറയാൻ കഴിയുന്നുവെന്ന് തരൂർ ചോദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ മുഖ്യമന്ത്രിയെ ബഹുമാനപൂർവമാണ് പരിഗണിച്ചത്. വീട്ടിലെത്തി കണ്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി അദ്ദേഹത്തിന് ആദരം അറിയിച്ചു. അനുരഞ്ജന മനോഭാവമാണ് കോൺഗ്രസിൻ്റേതെന്നും തരൂർ കൂട്ടിച്ചേർത്തു. അരവിന്ദ് കെജരിവാളിനോട് ചെയ്തത് പോലെ കോൺഗ്രസ് നേതൃത്വം പിണറായിയെ ഉന്നമിടാൻ ഇഡിയെ പ്രോത്സാഹിപ്പിച്ചെന്നായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ ആരോപണം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (49 minutes ago)

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (1 hour ago)

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന  (1 hour ago)

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്  (1 hour ago)

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...  (2 hours ago)

തമിഴ്നാട്ടിൽ ​ഗോവധം തമിഴ്നാട്ടിൽ ​ഗോവധം നിരോധിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി....  (2 hours ago)

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു....  (2 hours ago)

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...  (2 hours ago)

മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി  (3 hours ago)

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...  (3 hours ago)

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....  (3 hours ago)

ഗൃഹപ്രവേശ യോഗവും ഉദ്യോഗത്തിൽ ഉന്നത പദവിയും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (4 hours ago)

  ത്യാഗസ്മരണകൾ പുതുക്കി സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ... രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കുന്നു....  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം  (4 hours ago)

Malayali Vartha Recommends