പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമത്തിൽ ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ .
അക്രമത്തിന്റെ വിശദാശംങ്ങൾ ഫോണിൽ ചോദിച്ചറിഞ്ഞു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
റെയ്ഡിന് ഇ.ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നത് സി.ആർ.പി.എഫ് ആണെങ്കിലും ക്രമസമാധാന ചുമതലയുള്ള പൊലീസാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാനടക്കം കടുത്ത നടപടികൾ പൊലീസ് സാന്നിദ്ധ്യത്തിൽ സി.ആർ.പി.എഫ് സ്വീകരിക്കാറില്ല. കൃത്യമായ രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിട്ടും വീഴ്ച വരുത്തിയതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
സ്ഥലത്ത് മതിയായ പൊലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനമുള്ളത്. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha
























