Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി

28 MAY 2026 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി

സിഎംആർഎൽ-എക്സാ ലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തരമൊരു നീക്കത്തെക്കുറിച്ച് സംസ്ഥാനത്തെ ആരും അറിയിച്ചിട്ടില്ലെന്നും റെയ്ഡിനായി പോലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥർ കേന്ദ്ര സേനയുടെ സഹായം തേടിയാണ് ഈ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. വിഷയത്തിൽ താൻ ഡി.ജി.പിയുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചുവെന്നും സംസ്ഥാന പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഡൽഹി സന്ദർശനവും പിന്നാലെ നടന്ന ഇ.ഡി റെയ്ഡും തമ്മിൽ ആസൂത്രിതമായ ബന്ധമുണ്ടെന്ന ആരോപണങ്ങളെ രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായി ചാർജ് എടുത്ത ശേഷം ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണുന്നത് ഭരണപരമായ ഒരു ആവശ്യമാണെന്നും, മുൻപ് പലതവണ മുഖ്യമന്ത്രിമാർ ഇത്തരത്തിൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഭരണപരമായ നടപടികളെ റെയ്ഡുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും കോൺഗ്രസും ഒത്തുചേർന്ന് ബി.ജെ.പി വിരുദ്ധ നേതാക്കളെ വേട്ടയാടുന്നു എന്ന സി.പി.എമ്മിന്റെ ആരോപണത്തെ രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിനെയും ബി.ജെ.പിയെയും സി.പി.എമ്മിനെയും കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം പ്രചരണങ്ങൾ ഒരു കടന്നകൈ ആണെന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തിന് ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് അവർ വിശദീകരിക്കേണ്ടത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധമെന്നും അത് എങ്ങനെ പൊളിഞ്ഞു എന്ന് അവർ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ കണ്ടെത്തിയ ഡയറിയിലെ ചുരുക്കപ്പേരുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളെ താൻ ഭയക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലയളവിലെ കാര്യങ്ങളാണ് ഉയർന്നു വരുന്നത്. അന്ന് ലഭിച്ച പണം സംബന്ധിച്ച വിവരങ്ങൾ പാർട്ടിയെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള അന്വേഷണം നടക്കുന്നതിനും താൻ എതിരല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച്ച പുലർച്ചെ മുതൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തലസ്ഥാനത്തെ വാടക വീട്ടിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ വീട്ടിലും മറ്റിടങ്ങളിലുമായി ഇ.ഡി. റെയ്ഡുകൾ നടന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായതുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഡി.ജി.പി. ആ റിപ്പോർട്ട് സമർപ്പിച്ചത് ഇപ്പോഴല്ലെന്നും ആറുമാസം മുൻപ് നൽകിയതാണെന്നും അദ്ദേഹം മറുപടി നൽകി. റിപ്പോർട്ടിലെ തുടർന്നുള്ള നടപടികൾ സ്വീകരിക്കേണ്ടത് അവിടെയുള്ള പ്രത്യേക കമ്മിറ്റിയും ദേവസ്വം വകുപ്പുമാണ്. ഇക്കാര്യം ദേവസ്വം മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ബാക്കി കാര്യങ്ങൾ വിശദീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (51 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (1 hour ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (1 hour ago)

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്  (1 hour ago)

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി  (1 hour ago)

പ്രണയവും, രണ്ടാം വിവാഹവും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാനിയ മിര്‍സ  (1 hour ago)

വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം  (1 hour ago)

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (1 hour ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (1 hour ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (1 hour ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (2 hours ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (2 hours ago)

KERALA GOVERNMENT പുതുപുത്തൻ ആഡംബര കാറുകൾ  (2 hours ago)

Malayali Vartha Recommends