വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് . നെയ്യാട്ടം നടക്കുന്ന ഇന്നു മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഭാരവാഹനങ്ങള്‍ നെടുംപൊയില്‍-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിര്‍ദേശം. വയനാട്ടില്‍ നിന്നും പാല്‍ചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തിരികെ നെടുംപൊയില്‍-പേരിയ ചുരം വഴി പോകണമെന്നും പൊലീസ്.
മൂന്നാറിന് പിന്നാലെ ദേവികുളത്തും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം, വലിയ വാഹനങ്ങള്‍ക്ക് മാട്ടുപെട്ടിയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യും.
ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വന്‍ ജനത്തിരക്ക് നിയന്ത്രിക്കാനായി കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha
























