എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും...ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം...വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനങ്ങൾ ഇങ്ങനെ...

തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിയിലെ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപനത്തിലും ആവർത്തിച്ചു.സംസ്ഥാനത്തിന്റെ വളർച്ചയും സമത്വവും ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനം . എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് നയപ്രഖ്യാപനത്തിൽ അവകാശവാദം. സിനിമാ നയം കൊണ്ടുവരും. തിയേറ്റർ മേഖലയ്ക്ക് പ്രോത്സാഹനം നൽകും.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും. മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കുമെന്നും നയപ്രഖ്യാപനം
എഐയ്ക്ക് പ്രാധാന്യം നൽകി മീഡിയ സിറ്റി സ്ഥാപിക്കും. എക്സൈസിനെയും പൊലീസിനെയും ശക്തിപ്പെടുത്തും. വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി. വഖഫ് ബോർഡ് നവീകരിക്കും.
ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ. ∙ പട്ടയവിതരണം കാര്യക്ഷമമാക്കും. സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം. മുൻഗണന കർഷക താൽപര്യത്തിന്. ∙ നെല്ല്, റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന. ∙ നാലുവരി പാതകളുടെ എണ്ണം കൂട്ടും. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും
ഐടി വകുപ്പിന്റെ പേരുമാറ്റി. ഇനി ഫ്യൂചർ ടെക്നോളജി എന്ന് അറിയപ്പെടും. സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും
ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം. ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.
ലഹരി വിമുക്ത കേരളത്തിന് പ്രത്യേക പദ്ധതി. ലഹരി മാഫിയക്കെതിരെ കർശന നടപടി.
https://www.facebook.com/Malayalivartha
























