Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

29 MAY 2026 08:21 PM IST
മലയാളി വാര്‍ത്ത

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണവും വജ്രവും മോഷണം പോയതാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കോടികളുടെ വന്‍കവര്‍ച്ച വ്യക്തമാക്കിയിരുന്നത്. 'വൈരനാമം' ആറുമാസം മുന്‍പ് പോളിഷ് ചെയ്യുന്നതിന് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ ഉരുപ്പടികളില്‍ നിന്നും വലിയ തോതില്‍ സ്വര്‍ണം മോഷണം പോയി. ഇതില്‍ 9.75 പവന്‍ സ്വര്‍ണം കുറവുള്ളതായാണ് പ്രാഥമിക കണ്ടെത്തല്‍.

എന്നാല്‍ നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണ സമിതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഭരണസമിതി സര്‍ക്കാരിന് കത്ത് നല്‍കിയേക്കും. ഇതിനിടെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന സ്വര്‍ണവിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കടത്തി. ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലില്‍ ഏഴ് സ്വര്‍ണ ദളങ്ങളുള്ള വിളക്കാണ് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഇത് കാണാനില്ലാത്തതിനാല്‍ വെള്ളി വിളക്കാണ് ഉപയോഗിക്കുന്നത്.

തിരുവനന്തപുരം ഡി.സി.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരശോധനയില്‍ സ്വര്‍ണം ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്ന് റപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ നിന്നു കാണാതായ വെള്ളിക്കിണ്ണം വിവാദമായപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളുടെ ഡ്രൈവര്‍ തിരിച്ചെത്തിച്ചു. കൊട്ടാരത്തിലുള്ളവര്‍ മാത്രം പ്രവേശിക്കുന്ന ചെമ്പകത്തുംമൂട് വാതില്‍ വഴിയാണ് മോഷണ മുതലുകള്‍ കടത്തുന്നതെന്നാണ് സംശയം. യാതൊരു പരശോധനയോ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോ ഇവിടെയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (17 minutes ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (52 minutes ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (1 hour ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (1 hour ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (1 hour ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (2 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (2 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (3 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (3 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (3 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (3 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (4 hours ago)

ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...  (4 hours ago)

EDയെ ഓടിക്കാൻ നോക്കിയ സിങ്കങ്ങൾക്ക് ഇനി ക്യാപ്സൂൾ തികയില്ല; പിണറായിയും കുടുംബവും അണികളെ കൈവിട്ടോ?  (4 hours ago)

വീണ വിജയന് ഇ.ഡി കുരുക്ക് മുറുകുന്നു; ഡിജിറ്റൽ തെളിവുകളുടെ പ്രാഥമിക റിപ്പോർട്ട് ഡൽഹിക്ക്...  (4 hours ago)

Malayali Vartha Recommends