സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ ഒന്നുമുതല്‍ സ്വീകരിക്കും. നേരത്തെ ഈ മാസം 26 മുതല്‍ 29 വരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം എന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് തീയതി നീട്ടിയതെന്ന് സി.ബി.എസ്. ഇ അറിയിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
അതേസമയം സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വരുത്തിയ കോംപ്റ്റ് കമ്പനിക്ക് പിഴ ചുമത്താന്‍ തീരുമാനമായി. ഛടങ സംവിധാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്പനിക്ക് എതിരെ നടപടി എടുക്കുക. മൂല്യനിര്‍ണയത്തിലെ പിഴവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണ എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഛടങ സംവിധാനത്തെ പുകഴ്ത്തുന്ന രീതിയില്‍ റീലുകളും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദ്ദേശം നല്‍കിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























