Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിക്ക് ചിന്ന സന്ദേഹം: ഇ ഡി റെയ്ഡറിഞ്ഞ് ബിനീഷ് വന്നതെന്തിന്? ഐ.പി. ബിനുവിന്റെ റോൾ എന്തായിരുന്നു?

29 MAY 2026 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...

തന്റെ വീട് ഇഡി റെയ്ഡ് ചെയ്യുന്നതറിഞ്ഞ് ബിനീഷ് കോടിയേരി  വീടിന് മുന്നിലെത്തിയതിൽ പിണറായിക്ക് ഒരു സന്ദേഹം.

ബുധനാഴ്ച തുടങ്ങിയ സന്ദേഹം നടൻ ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെയാണ് ബലവത്തായത്. ഇതായിരുന്നു ആ കുറിപ്പ്.

 ‘ഇന്നലെ ബിനീഷ്  കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കയ്യൊഴിഞ്ഞ വിജയന്റെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ ആക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, അത് കാണാതെ പോകരുത്. ശരിയായ കോടിയേരി രക്തം. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്ന അടിമകൾ ഇതും മറക്കരുത്.’

 

വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോൾ മറ്റൊരു പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനുൾപ്പെട്ട ഇ.ഡി കേസിലെ പാർട്ടി നിലപാട് വീണ്ടും ചർച്ചയാവുകയാണ്. 2020 ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ബിനീഷിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണെന്നും പാർട്ടിയെന്ന നിലയിൽ ആ പ്രശ്നത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. 

അന്വേഷണ ഏജൻസിയുടെ കയ്യിൽ എന്തെല്ലാമുണ്ടെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നും അന്വേഷണ ഏജൻസി ഇവിടെയെത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം. എന്നാൽ റെയ്ഡ് പിണറായിയുടെ മകളിലേക്ക്, വീട്ടിലേക്ക് എത്തിയതോടെ, ഇതു വ്യക്തിക്കെതിരെയല്ല പാർട്ടിക്കെതിരെയുള്ള കടന്നാക്രമണം എന്ന നിലയിലേക്കു നിലപാടും പ്രതികരണവും മാറി. വീണയുടേതു നിയമപരമായ ബിസിനസ് ഇടപാടാണെന്നും ഇക്കാര്യത്തിൽ പിണറായിക്ക് ഒരു പങ്കുമില്ലെന്നും പാർട്ടി പ്രഖ്യാപിച്ചു. പിണറായി കൂടി താമസിക്കുന്ന വീട്ടിൽ വീണയ്ക്കെതിരെ ഇ.ഡി റെയ്ഡ് നടക്കുമ്പോൾ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരുടെ മുൻനിരയിൽ ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു എന്ന കൗതുകവുമുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.

തന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നുവെന്നറിഞ്ഞ് ബിനീഷ് എത്തിയത് തന്റെ നിസഹായത കണ്ട് സന്തോഷിക്കാനാണെന്ന് പിണറായി കരുതുന്നു. ഇഡിയെ ആക്രമിച്ച മുൻ നഗരസഭാ കൗൺസിലർ ഐ.പി. ബിനു ബിനീഷിന്റെ ഉറ്റചങ്ങാതിയാണ്. ബിനു ഇന്നലെ പോലീസിന് കീഴടങ്ങി. 

 

സിഎം ആർ എൽ ആരോപണം പി.സി, ജോർജിന്റെ മകൻ ഷോൺ ജോർജ്  ഉന്നയിച്ച വേളയിൽ തന്നെ പിണറായി ബിനീഷിനെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിനെയും സുഹൃത്ത് ഷോൺ ജോർജിനെയുമാണ് നിരീക്ഷിച്ചത് . തൻ്റെ ഫോൺ ചോർത്തുന്നതായി ഷോൺ അന്ന്  പ്രഖ്യാപിച്ചിരുന്നു. ഷോണിന്റെ ഉറ്റ ചങ്ങാതിയെന്ന നിലയിൽ  ബിനീഷിൻ്റെ ഫോണും സർക്കാർ ചോർത്തുന്നുണ്ടാവാമെന്ന് ഷോൺ പറയാതെ പറഞ്ഞു.  

വീണാ വിജയനെതിരെ പി.സി. ജോർജിൻ്റെ   മകൻ ഷോൺ ജോർജ് നൽകിയ കേസിന് പിന്നിൽ  കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയും  സി പി എമ്മിലെ പിണറായി വിരുദ്ധരുമുണ്ടെന്ന് അന്നേ സി പി എം സംശയിച്ചു. ബിനീഷിന് പി.വിയോട് വിരോധമുണ്ടെന്നും മയക്കുമരുന്ന് കേസിൽ  അറസ്റ്റിലായപ്പോൾ പി.വി. കോടിയേരിയെ കൈവിട്ടെന്ന വിരോധമാണ് ബിനീഷിനുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ കുടുംബം വിശ്വസിച്ചു.. കോടിയേരി മക്കളെയോർത്ത് വേദനിച്ചതു പോലെ  പി വി യും വേദനിക്കട്ടെയെന്നാണ്  കോടിയേരി കുടുംബം കരുതുന്നത്. ബിനീഷിൻ്റെ ജയിൽവാസവും കേന്ദ്ര  ഏജൻസികളുടെ റെയ്ഡുമാണ് കോടിയേരിയുടെ ആരോഗ്യം ക്ഷയിപ്പിച്ചത്. ഇതേ സാഹചര്യത്തിൽ പി.വിയെ എത്തിക്കാനാണ് കോടിയേരിയുടെ മകൻ ശ്രമിക്കുന്നതെന്നാണ് സി പി എമ്മിലെ പിണറായി ഭക്തർ വിശ്വസിക്കുന്നത്. എറണാകുളത്തെ ഒരു അഭിഭാഷകൻ്റെ ഓഫീസിലാണ് ബിനീഷും ഷോണും അഭിഭാഷകരായി പ്രവർത്തിക്കുന്നത്. പിണറായി ബുദ്ധിമുട്ടിലാവുമെന്ന് മനസിലാക്കിയ സി പി എം നേതാക്കളിൽ പലരും വലിഞ്ഞു. തൻ്റെ  മകളുടെ കാര്യത്തിൽ ആരും ആവേശം കൊള്ളേണ്ടതില്ലെന്നാണ്  പിണറായിയുടെ നിലപാട്. ഷോണിനെതിരെയുള്ള ആരോപണം വാർത്തയായതോടെ ഷോൺ തന്നെ മറുപടിയുമായി രംഗത്തെത്തി. 

 പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പിസി ജോർജിന്റെ മകനുമായ ഷോൺ ജോര്‍ജ്ജ് രംഗത്തെത്തി. ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോര്‍ജ്ജ്  പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു. 

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് ഉത്തരവിൽ പരാമര്‍ശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന്  അന്നേ ഷോൺ ജോര്‍ജ്ജ് പറഞ്ഞു. 2023 സെപ്തംബര്‍ 29 ന് താൻ എസ്എഫ്ഐഎക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നൽകി. ഇതിലാണ് സിഎംആര്‍എല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നൽകിയത്. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നൽകി. അതിനുള്ള മറുപടിയും താൻ ഫയൽ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോൺ ചോര്‍ത്തുന്നുണ്ട്. ബിനീഷും ഷോണും തമ്മിലുള്ള സൗഹൃദവും  നിരീക്ഷണത്തിലാണ്.

എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞു.

മാസപ്പടി വിവാദം കത്തിനിൽക്കെ രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് 2024  ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്. ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ പൊളിക്കുന്നതായിരുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. 

വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവർത്തനം തന്നെ നിർത്തിയിരുന്നു. എക്സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാസപ്പടി ചോദ്യങ്ങൾക്കെല്ലാം ഒഴിഞ്ഞ് മാറിയവരും മുഖ്യമന്ത്രിയുടെ മകൾക്കെന്താ ബിസിനസ് നടത്തികൂടെ എന്ന് ചോദിച്ച സിപിഎം നേതാക്കളും പുതിയ റെയ്ഡിനോട് മിണ്ടിയില്ല. എന്നാൽ ആരോപണ വിധേയായ  മകൾക്ക് ചില കേന്ദ്ര നേതാക്കളുടെ മക്കളുമായി ബിസിനസ് ബന്ധമുണ്ടെന്ന വാർത്തകൾ ചില കോണുകളിൽ നിന്ന് പ്രചരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര അന്വേഷണത്തിൽ ഒന്നും സംഭവിക്കില്ലെന്ന് പിണറായിയുടെ വിമർശകനായ മാത്യു കുഴൽനാടൻ പറയുന്നു. എന്നാൽ കോടതിയിൽ തനിക്ക് പൂർണ വിശ്വാസമാണെന്ന് ഷോൺ ആവർത്തിക്കുന്നു .

കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കാതിരിക്കാൻ കേരളത്തിലെ എല്ലാ സി പി എം നേതാക്കളും ശ്രദ്ധിക്കുന്നുണ്ട് .  രാഷ്ട്രീയത്തിൻ്റെയും  തിരഞ്ഞടുപ്പിൻെറയും കാര്യങ്ങളിൽ വിമർശനങ്ങൾ ഒതുക്കാനാണ് ശ്രമം. ഗവർണറുമായി പോലും കൊമ്പുകോർക്കാൻ സി പി എം തയ്യാറല്ല. വീണാ വിവാദത്തിൽ  വിമർശനങ്ങൾ അതിരുവിടാതിരിക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി ശ്രദ്ധിക്കുന്നുണ്ട്. അതു കൊണ്ടു കൂടിയാണ് ആരോപണം അവഗണിക്കാൻ സി പി എം തീരുമാനിച്ചിരിക്കുന്നത്. ചൊറിഞ്ഞ് പുണ്ണാക്കേണ്ടെന്നാണ്  സി പി എം ലൈൻ. എന്നാൽ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും പി.വിയെയും ഒരുമിച്ച് കുടുക്കാൻ കിട്ടുന്ന അവസരം പാഴാക്കേണ്ടതില്ലെന്നായിരിക്കും കേന്ദ്ര സർക്കാരിൻ്റെ നയം. എന്നാൽ ഇഡിയെ ആക്രമിച്ച് എല്ലാം തകർത്തു. ഈ സംഭവത്തിലാണ് ബിനീഷിനെ സംശയം.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യപ്പെടാനുള്ള ഉപദേശം ഷോൺ ജോർജ് ലഭിച്ചത് ദേശീയ നേതൃത്വത്തിലുള്ള ഉന്നത ബിജെപി നേതാക്കളിൽ നിന്നാണ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്  ഇൻവെസ്റ്റിഗേഷൻ ഏജൻസി. സാമ്പത്തികമായ കുറ്റകൃത്യങ്ങൾ കൃത്യമായി കണ്ടു പിടിക്കാൻ ഏജൻസിക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്ത്യയിലെ അറിയപ്പെടുന്ന പല സാമ്പത്തിക  അഴിമതി കേസുകളും മുമ്പ് പൊതുജനമധ്യത്തിൽ എത്തിച്ചിട്ടുള്ളത് സീരിയസ് ഫ്രോഡ്  ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ്. 

 മാസപ്പടി കേസിൽ രാഷ്ട്രീയ നേതാക്കളും, കന്പനിയും ചേർന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി  വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയതായും ഹർജിയിൽ ഷോൺ ജോർജ്ജ് ആരോപിക്കുന്നു. ഇക്കാര്യത്തിൽ അന്വഷണം ആവശ്യപ്പെട്ട് നേരത്തെ എസ്എഫ്ഐഒ യ്ക്ക് കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.

പിണറായി വിജയനെയും മകളെയും കൂടാതെ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ   യുഡിഎഫ് നേതാക്കളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. പിണറായിക്കൊപ്പം ഇവരെയും കുരുക്കുകയാണ് ബി ജെ പിയുടെ ഉദ്ദേശം. സി.പി.എം നേതാക്കൾ അകത്താവുകയും കോൺഗ്രസ് നേതാക്കൾ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന്  ബിജെപി ദേശീയ നേതൃത്വം കരുതുന്നു. ബി ജെ പിയെയും സി പി എമ്മിനെയും ഒരുമിച്ച് വകവരുത്തുകയാണ് ലക്ഷ്യം. 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്,  ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ കോ-ഓപ്പറേറ്റീവ് സർവീസ്,  ഇന്ത്യൻ റവന്യൂ സർവീസ്, മറ്റ് കേന്ദ്ര സർവീസുകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഏജൻസിക്ക്  പ്രാഥമികമായി മേൽനോട്ടം  വഹിക്കുന്നത്.  വിവിധ സാമ്പത്തിക മേഖലകളിൽ നിന്നുള്ള വിദഗദ്ധരും  ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്.  2003 ജൂലൈ രണ്ടിന് ഇന്ത്യ ഗവൺമെൻറ് അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് ഏജൻസി സ്ഥാപിക്കപ്പെട്ടത് 1956 ലെ പഴയ കമ്പനി നിയമത്തിലെ സെക്ഷൻ 235 മുതൽ 247 വരെ നിലവിലുള്ള ചട്ടത്തിനുള്ളിൽ നിന്ന് അന്വേഷണം നടത്താനാണ് ഏജൻസിക്ക് അധികാരം ഉള്ളത്   ഏജൻസിയുടെ  ആസ്ഥാനം ന്യൂഡൽഹിയിലാണ്. സാമ്പത്തിക മേഖല, മൂലധന വിപണി, അക്കൗണ്ടൻസി, ഫോറൻസിക് ഓഡിറ്റ് , നികുതി,  നിയമം ,ഇൻഫർമേഷൻ ടെക്നോളജി , കസ്റ്റംസ്,  ഇൻവെസ്റ്റിഗേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്ധർ അടങ്ങിയ ഒരു മൾട്ടി ഡിസിപ്ലിനറി  ഓർഗനൈസേഷൻ ആണിത്.  2003 ജനുവരി 9 ന്   ഏജൻസി സ്ഥാപിച്ചത് വാജ്പയി സർക്കാരാണ്.

തുടർച്ചയായ നാലു വർഷം വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധമുള്ള എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നു  വീണക്ക്  സാമ്പത്തിക സഹായം ലഭിച്ചുവെന്ന  വസ്തുതയാണ് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയത്. 

 2016 മുതൽ 2019 വരെ  77.60 ലക്ഷം രൂപയാണ് എംപവർ എക്സാലോജിക്കിനു നൽകിയത്. പെട്ടെന്നു തിരിച്ചടയ്ക്കേണ്ട ,  ഈടില്ലാത്ത വായ്പയായാണ് തുക നൽകിയത്. മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട സിഎംആർഎല്ലിന്റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നിവർ ഡയറക്ടർമാരായ കമ്പനിയാണ് എംപവർ. അതായത്  സി.എം. ആർ. എല്ലിന്റെ സഹോദര  സ്ഥാപനമാണ്.

സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കും വീണാ വിജയനും 1.72 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ വലിയ ചർച്ചയായിരുന്നു. നൽകാത്ത സേവനത്തിനാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. 1.72 കോടി നൽകിയ കാലയളവിൽ തന്നെയാണ് ഈടില്ലാ വായ്പയും നൽകിയിരിക്കുന്നത്. എക്സാലോജിക്ക് 2022ൽ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ വായ്പ തിരിച്ചടച്ചതിനെ കുറിച്ച് ആർക്കും  ഒരു പരാതിയുമില്ല.

2016ൽ 25 ലക്ഷം രൂപ, 2017ൽ 37.36 ലക്ഷം രൂപ, 2018ൽ 10.36 ലക്ഷം രൂപ, 2019ൽ 4.88 ലക്ഷം രൂപ എന്നിങ്ങനെയാണ് ആകെ 77.60 ലക്ഷം രൂപ എക്സാലോജിക് വാങ്ങിയിരിക്കുന്നത്. ധനലക്ഷ്മി ബാങ്കിൽ നിന്ന് 2015ൽ എടുത്ത വായ്പ 2021ൽ തിരിച്ചടച്ചതായി കമ്പനി രേഖകളിൽ പറയുന്നുണ്ടെങ്കിലും എംപവറിന്റെ വായ്പ തിരിച്ചടച്ചതായി റജിസ്ട്രാർക്കു നൽകിയ രേഖകളിൽ പറയുന്നില്ല. ഇതിനർത്ഥം ഇതും നോക്കി കൂലിയാണെന്നാണ്. 

സാധാരണ രീതിയിൽ ഒരു സാമ്പത്തിക സ്ഥാപനവും ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത വായ്പ നൽകാറില്ല   . ഒരു കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികം സാമ്പത്തിക സ്ഥാപനങ്ങൾ വായ്പയായി നൽകാറില്ല. സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത്തരം വായ്പ നൽകുന്നത് റിസ്കുള്ള ഇടപാടാണ്.

തൊട്ടുമുൻപുള്ള സാമ്പത്തിക വർഷം 44 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കമ്പനിക്കാണ് ഇത്ര ഉയർന്ന തുക വായ്പയായി നൽകിയിരിക്കുന്നതെന്ന് കമ്പനി രേഖകൾ വ്യക്തമാക്കുന്നു. എക്സാലോജിക് കമ്പനി റജിസ്ട്രാർക്കു നൽകിയ വിവരങ്ങൾ അനുസരിച്ച് 2014ൽ ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ 2015ലെ വരുമാനം 25.70 ലക്ഷം രൂപയും ചെലവ് 70.51 ലക്ഷം രൂപയുമാണ്. കമ്പനി 44.81 ലക്ഷം രൂപ നഷ്ടത്തിലുമാണ്. വായ്പ നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ പ്രധാനമായും പരിഗണിക്കുന്നത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയാണ്. എന്നാൽ 44 ലക്ഷം രൂപ നഷ്ടത്തിലുള്ള കമ്പനിക്ക് എംപവർ ഇന്ത്യ ഈടില്ലാതെ ഇത്രയും കൂടിയ തുക വായ്പയായി നൽകുകയായിരുന്നു. അതായത് വീണക്കെതിരെ  ഉയർന്നിരിക്കുന്നത് മറ്റൊരു ഗുരുതര ആരോപണമാണ്.ഒരു പൊളിഞ്ഞ കമ്പനിക്ക്  ഇവർ വായ്പ  നൽകുമെങ്കിൽ അതിലും നോക്കുകൂലി ആരോപണം ഉന്നയിക്കാവുന്നതാണ്. ഇക്കാര്യം കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. 

മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി  മൂവാറ്റുപുഴ  വിജിലൻസ് കോടതിയാണ് തള്ളിയത്. ഹർജി  തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി  പറഞ്ഞു. കേസിൽ തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി പറയുന്നു. അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹർജി കോടതി വിധി പറയാൻ മാറ്റി. ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാല്‍, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് ഗിരീഷ് ബാബു.കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നൽകി കൊണ്ടാണ്  ഗിരീഷ് തുടങ്ങിയത്.  സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറടക്കമുളളവര്‍ക്കും നല്‍കിയിരുന്നു.  

വീണ പണം വാങ്ങിയതിലല്ല ആർക്കു വേണ്ടി പണം വാങ്ങി എന്നതാണ് പ്രധാനം. ഒരു പ്രമുഖ വ്യക്തിക്ക് വേണ്ടിയാണ് വീണക്ക്  മാസപ്പടി നൽകിയതെന്ന് ആദായ നികുതി ഫോറം കണ്ടെത്തിയതും വിനയായി.

സി.എം.ആര്‍.എല്ലും ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ട നികുതിതര്‍ക്കത്തില്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിറക്കിയ ഉത്തരവ് സഹിതമാണ്  പരാതി നല്‍കിയത് . ആ ഉത്തരവില്‍ പേര് പരാമര്‍ശിക്കുന്ന രാഷ്ട്രീയനേതാക്കള്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലായെങ്കില്‍ കോടതിയെ സമീപിക്കുമെന്നും  അന്ന്  ഗിരീഷ് ബാബു പറഞ്ഞു.  ഹൈക്കോടതിയിലെത്തുന്നതിന്  മുമ്പ് ഗവർണർക്കും   പരാതി നൽകിയിരുന്നു.  ഇതിൽ  ബിനീഷിന്റെ പങ്ക് പിണറായി കൃത്യമായും സംശയിക്കുന്നു.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (30 minutes ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (1 hour ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (1 hour ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (1 hour ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (1 hour ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (2 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (3 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (3 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (3 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (3 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (4 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (4 hours ago)

ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...  (4 hours ago)

EDയെ ഓടിക്കാൻ നോക്കിയ സിങ്കങ്ങൾക്ക് ഇനി ക്യാപ്സൂൾ തികയില്ല; പിണറായിയും കുടുംബവും അണികളെ കൈവിട്ടോ?  (4 hours ago)

വീണ വിജയന് ഇ.ഡി കുരുക്ക് മുറുകുന്നു; ഡിജിറ്റൽ തെളിവുകളുടെ പ്രാഥമിക റിപ്പോർട്ട് ഡൽഹിക്ക്...  (4 hours ago)

Malayali Vartha Recommends