സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യാൻ സാധ്യത..രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്...മഴ കുറയുന്നത് കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്..

.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ടുള്ളത്. ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശമുണ്ട്.ശക്തമായ മഴയ്ക്കൊപ്പം വലിയ തോതിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് കേരളാ - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മെയ് 30 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ ഈ തീരങ്ങളിൽ നിന്ന് ആരും തന്നെ കടലിൽ പോകാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. എന്നാൽ കർണാടക തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90ൽ കുറയാൻ 60 ശതമാനം സാദ്ധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൻ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മഴ കുറയുന്നത് കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. മഴ കുറഞ്ഞാൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. നേരത്ത മേയ് 26ന് കാലവർഷമെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഇപ്പോൾ കന്യാകുമാരി തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം വ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് സംസ്ഥാനത്ത് പെയ്യുന്നതെന്നും മൂന്ന് ദിവസം കൂടി ഇത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.കാലവർഷം തുടങ്ങുന്നത് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും
ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴിക്കുള്ള സാദ്ധ്യതയും ഉരുത്തിരിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















