ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനാകാതെ ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്....

ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനാകാതെ ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. റെസ്ലിങ് ഫെഡറേഷനുമായുള്ള നിയമ പോരാട്ടത്തിനൊടുവിൽ ഇന്നലെയാണ് സുപ്രീം കോടതി താരത്തിന് ട്രയൽസിൽ മത്സരിക്കാനുള്ള അനുമതി നൽകിയത്.
മത്സരത്തിനായി ന്യൂഡൽഹിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെത്തിയ ഫോഗട്ടിന് ഒരു മണിക്കൂർ നേരത്തെക്ക് തടസങ്ങൾ നേരിട്ടിരുന്നു. തുടർന്ന് മത്സരിക്കാനായി കഴിഞ്ഞെങ്കിലും സെമിയിൽ 4-6 എന്ന സ്കോറിന് തോറ്റതോടെ പുറത്തായി.
പ്രസവാവധി കഴിഞ്ഞ് തിരികെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസിനുള്ള ട്രയൽ റണ്ണിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യയാക്കിക്കൊണ്ട് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിനേഷ് ഫോഗട്ടിന് മെയ് 18ന് ലഭിച്ച വിധിയിൽ നിരാശയായിരുന്നു ഫലം. എന്നാൽ ഈ വിധിക്കെതിരെ വിനേഷ് അപ്പീൽ നൽകി.
തുടർന്ന് മെയ് 22ന് താരത്തിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാനുള്ള അനുമതി ഡൽഹി ഹൈക്കോടതി നൽകി. താരത്തിന് ട്രയൽസിൽ പങ്കെടുക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡിവിഷൻ ബെഞ്ച് റെസ്‌ലിങ് ഫെഡറേഷന് നിർദേശവും നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും അപ്പീലുമായി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച പരിഗണിച്ച ഹർജിയിൽ താരത്തിന് പങ്കെടുക്കാനുള്ള പൂർണ അനുമതി കോടതി നൽകുകയായിരുന്നു.
"
https://www.facebook.com/Malayalivartha























