ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും

ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടുകയും ചെയ്യും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇരുടീമുകളും തങ്ങളുടെ രണ്ടാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. അതേസമയം, അഞ്ച് വർഷത്തിനിടെ തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്ന് പാഡണിയുന്നത്.
അതേസമയം ക്വാളിഫയർ 1 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ആർസിബി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്.
"
https://www.facebook.com/Malayalivartha























