പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവിച്ച കുഞ്ഞിനെ വേണ്ടെന്ന് പത്തൊൻപതുകാരിയായ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ നേരിട്ടറിയിച്ചു. ക്രൂരത കാട്ടിയ യുവതിക്കെതിരെ ഹരിപ്പാട് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് യുവതി നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha
























