Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

31 MAY 2026 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യാൻ സാധ്യത..രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്...മഴ കുറയുന്നത് കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്..

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...

വി ഡി സതീശൻ സർക്കാർ പിണറായിയുടെ ബി ടീമായെന്ന ആരോപണം..ശബരിമല കൊള്ളയെ വെള്ള പൂശുന്ന ദുരവസ്ഥയിലെത്തി നിൽക്കുന്നു... തനിക്ക് ശബരിമല കൊള്ളക്കാരെ വെളിച്ചതുകൊണ്ടുവരാൻ കഴിയില്ലെന്ന ദേവസ്വം മന്ത്രിയുടെ കുമ്പസാരം..

മാസപ്പടിക്കേസില്‍ വീണ തായിക്കണ്ടി അറസ്റ്റിലാകുന്ന നിമിഷം മുഹമ്മദ് റിയാസും പിണറായി വിജയനും രാജിവയ്ക്കും. നിലവിലെ സാഹചര്യത്തില്‍ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാനുള്ള സാഹചര്യമില്ലെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നു. വീണ മാസപ്പടിക്കേസില്‍ അറസ്റ്റിലായാല്‍ പിണറായി വിജയവും മുഹമ്മദ് റിയാസിനും എംഎല്‍എമാരായി തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെടും. പിണറായി വിജയനും എംവി ഗോവിന്ദനും എത്ര ബലം പിടിച്ചാലും രാജിവയ്ക്കും വരെ പാര്‍ട്ടിക്കുള്ളില്‍ വന്‍പ്രതിഷേധം ഉയരുമെന്ന് വ്യക്തമാണ്. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ രാഷ്ട്രീയത്തില്‍ നിന്നുതന്നെ വിടുതല്‍ നേടാനാണ് സാധ്യതയും സാഹചര്യവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്നും അതില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നുമാണ് ഇഡിക്ക് സൂചന ലഭിച്ചിരിക്കുന്നത്. ഇതേ കമ്പനിയിലേക്ക് കരിമണല്‍ കമ്പനി മാത്രമല്ല മറ്റ് പല വ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും പണം കൊടുത്തിട്ടുണ്ടെന്നും മറ്റ് പലരുടെയും പേരിലേക്ക് പണം മാറ്റിയിട്ടുണ്ടെന്നുമാണ് ഇഡി കരുതുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്തയാഴ്ച വീണയ്ക്ക് ഇഡി സമന്‍സ് നല്‍കും. നിരവധി അനവധി തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇഡി വീണയെ ചോദ്യം ചെയ്യുക. കേരളത്തിന് പുറത്ത് ബാംഗ്ലൂരിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പിന്നാലെ അറസ്റ്റ് ചെയ്യാനുമാണ് നീക്കം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ നടപടികള്‍ക്ക് വീണ നീക്കം നടത്തുന്നതായി അറിയുന്നു.


അബുദാബി കൊമേഴ്‌സ് ബാങ്കില്‍ എക്‌സാ ലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വീണ വിജയന്റെയും എം. സുനീഷ് എന്നൊരാളുടെയും പേരില്‍ ഉള്ളതാണ് അക്കൗണ്ട്. ലാവലിന്‍, പി.ഡബ്ല്യു.സി എന്നിവയും നിലവില്‍ സംശയത്തിലുള്ള കമ്പനികളാണ്. മാസപ്പടിക്കേസില്‍ അന്വേഷണം തുടരാനാവശ്യമായ നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കെ വീണയുടെ അറസ്റ്റ് ഒട്ടും വൈകില്ല. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ ലഭിച്ച തെളിവുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടറേറ്റിനെ അറിയിക്കുകയും ചെയ്തു. പിണറായി വിജയന്റെ വീട്ടിലടക്കം 12 കേന്ദ്രങ്ങളിലാണ് ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയത്. നിര്‍ണായകമായ പല രേഖകളും ഈ പരിശോധനയില്‍ ലഭിച്ചെന്നാണ് ഇഡി ഡയറക്ടറേറ്റിനെ അറിയിച്ചിരിക്കുന്നത്.


സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ അടക്കം അഞ്ച് ഉദ്യോഗസ്ഥരുടെ മൊഴി നേരത്തേ എടുത്തിരുന്നു. മാസപ്പടി കേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള പൂര്‍ണമായ തെളിവുകള്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ഇഡി പറയുന്നു. മൊഴികളെ സാധൂകരിക്കാന്‍ പാകത്തിന് രേഖാമൂലമുള്ള തെളിവുകള്‍ എല്ലാം ലഭിച്ചതായാണ് ഇഡി സൂചിപ്പിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നിര്‍ദേശം ലഭിച്ചാലുടന്‍ വീണയെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിക്കും. കഴിഞ്ഞ ദിവസം പ്രാഥമിക മൊഴിയെടുക്കല്‍ മാത്രമാണ് നടന്നതെന്നും തെളിവുകള്‍ കൂടിവെച്ചുകൊണ്ട് വിശദമായ ചോദ്യംചെയ്യല്‍ വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ട്, അന്വേഷണം തടയണം എന്നാവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ഈ ഹര്‍ജി പരിഗണിക്കണം എന്നുകാണിച്ച് സിഎംആര്‍എല്‍ കമ്പനി നീ്ക്കം നടത്തുന്നത്. വീണയുടെ അറസ്റ്റ് ഒഴിവാക്കാനും കേസ് മുന്നോട്ടുകൊണ്ടുപോകാനുമാണ് പിണറായി വിജയനും നേതാക്കളും ശ്രമം നടത്തുന്നത്.


സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മാസപ്പടി സംബന്ധിച്ച എല്ലാ തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുമുണ്ട്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി.പരിശോധനയില്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതു കൂടാതെയാണ് വിദേശത്തും നിക്ഷേപമുള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ സിഎംആര്‍എല്‍ കമ്പനിക്ക് എന്തു സേവനമാണ് ചെയ്തുകൊടുത്തതെന്നും ഒരു സേവനവും ചെയ്യാതെ മാസം അഞ്ചു ലക്ഷം രൂപ എന്തിന് ശമ്പളം കൊടുത്തുവെന്നുമാണ് ഇഡിയുടെ ചോദ്യം.


കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇഡി രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയത് വനിതയടക്കം അഞ്ച് ഉദ്യോഗസ്ഥരാണ്. ഒപ്പം സുരക്ഷക്കായി എട്ട് കേന്ദ്രസേന ഉദ്യോഗസ്ഥരും. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക്ക് കമ്പനിക്ക് 2017 മുതല്‍ 20 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിന്റെ കാരണമെന്തന്നായിരുന്നു ഇഡി തിരക്കിയത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ബാങ്ക് നിക്ഷേപങ്ങളുടെ രേഖകള്‍ ഇഡി സംഘം കണ്ടെത്തിയിട്ടുണ്ട്.ഈ രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (12 minutes ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (22 minutes ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (26 minutes ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (51 minutes ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (1 hour ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (1 hour ago)

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (1 hour ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (3 hours ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (3 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (3 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (3 hours ago)

VEENA VIJAYAN ഷോൺ ജോർജിന്റെ അടുത്ത ഷോക്ക്  (4 hours ago)

ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ...  (4 hours ago)

എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends