കുറ്റിയാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു

കുറ്റിയാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയും മരിച്ചു. ഏഴ് വയസുകാരന്‍ ശിവനന്ദിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഒഴുകില്‍പ്പെട്ട അമ്മ രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. പാലേരി തോട്ടത്താംകണ്ടി ഭാഗത്തായിരുന്നു അപകടം നടന്നത്. പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇവരുടെ ഇളയമകനാണ് ശിവനന്ദു.
വൈകിട്ട് അഞ്ച് മണിയോടെ കുറ്റിയാടി പുഴയുടെ ഭാഗമായ തോട്ടത്താംകണ്ടി മേംമ്പാറ ഭാഗത്തെ കടവില്‍ തുണി അലക്കാന്‍ എത്തിയതായിരുന്നു രമ്യ. ഒപ്പം മക്കളായ ഹരിനന്ദും ശിവനന്ദും ഉണ്ടായിരുന്നു. പുഴയിലേക്ക് കാല്‍വഴുതിവീണ മകന്‍ ശിവനന്ദിനെ (7) രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യയും ഒഴുക്കില്‍പെടുകയായിരുന്നു. മറ്റൊരു വശത്ത് കുളിക്കുകയായിരുന്ന യുവാക്കള്‍ യുവതിയും കുഞ്ഞും ഒഴുകി വരുന്നത് കണ്ട് യുവതിയെ കരയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. പേരാമ്പ്രയില്‍ നിന്നും നാദാപുരത്ത് നിന്നും എത്തിയ അഗ്‌നിശമന സേനാ വിഭാഗവും പൊലീസും രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം ലഭിച്ചത്. ശിവനന്ദ് തോട്ടത്താം കണ്ടി കുന്നശ്ശേരി എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha
























