Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം വി ഗോവിന്ദൻ പ്രതിരോധിച്ചിട്ടും കാര്യമില്ല; വീണയെ ഇഡി പൊക്കും: മകളുടെ മൊഴി പിണറായിക്ക് വിനയാകും; മുൻ മുഖ്യമന്ത്രിയും അഴിയെണ്ണാൻ സാധ്യതയെന്ന് സൂചന...


മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി ഇഡി തൂക്കുന്നു: വീണയുടെ എച്ച്ഡിഎഫ്സി അക്കൗണ്ടും കണ്ടുകെട്ടൽ നടപടിയിലേക്ക്; പിണറായി കുടുംബം അഴിക്കുള്ളിലേക്ക്...?!


ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആരോ​ഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി...


ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസ്സുകാരൻ തടസ്സം: കൈയൊടിഞ്ഞ കുഞ്ഞിനെ 12 ദിവസം പൂട്ടിയിട്ടു; സിഗരറ്റ് പൊള്ളലുകളും തകർന്ന വാരിയെല്ലുകളും: മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍: തെളിവിടുപ്പിന് എത്തിക്കില്ല...


കുറഞ്ഞ സമയം കൊണ്ട് വലിയ മഴ; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്: കാലവർഷം അതിതീവ്രമായതോടെ സംസ്ഥാനത്തെ 11 ജില്ലകളിൽ അടിയന്തര സുരക്ഷാ സൈറണുകൾ മുഴങ്ങുന്നു...

ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

07 JUNE 2026 12:14 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തലക്കുളത്തൂര്‍ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിന് വയറിളക്കത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

ഐ.എം.സി.എച്ചില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികള്‍ക്കും കൂടി ഷിഗല്ല സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരാങ്കാവ് സ്വദേശിയായ രണ്ടുവയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാദ്ധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവയില്‍ വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു  (15 minutes ago)

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  (32 minutes ago)

വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടു വര്‍ഷമെടുക്കും: വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്  (39 minutes ago)

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി 19 കാരി മിറ ആന്‍ഡ്രീവ  (49 minutes ago)

അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞു വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം  (57 minutes ago)

ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു  (1 hour ago)

കുറ്റിയാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് സംഘര്‍ഷത്തിനിടെ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു  (1 hour ago)

നടന്‍ സലിംകുമാറിന് വിട  (1 hour ago)

എബോള ഭീതിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ  (2 hours ago)

എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ജീപ്പിന് തീപിടിച്ചു  (4 hours ago)

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  (5 hours ago)

എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്'; പ്രൊമോഷൻ ഗാനം ജൂൺ 6-ന് പുറത്തുവിടുന്നു!!!  (6 hours ago)

ഷാജി കൈലാസിൻ്റെ 'വരവ്';മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി മുരളി ഗോപി!!!  (6 hours ago)

Malayali Vartha Recommends