എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍. പ്രശാന്തിന്റെയും ബി. അശോകിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒപ്പുവച്ചു. എന്‍. പ്രശാന്തും ബി. അശോകും പിണറായി സര്‍ക്കാരിന്റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ്.എന്‍. പ്രശാന്ത് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ്. സമൂഹമാധ്യമത്തിലൂടെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെടുത്തത്.പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് അശോകിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha
























