Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

07 JUNE 2026 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഡൽഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച് പാളയം പ്രദീപ്

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ്‌ പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിലൂടെ അറിയിച്ചു. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ സ. കെ രാധാകൃഷ്‌ണന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സ. എ സി മൊയ്‌തീന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എം എം വര്‍ഗീസ്‌ അടക്കമുള്ളവര്‍ക്ക്‌ അടുത്ത മാസം നാലിന്‌ ഹാജരാകാന്‍ സമന്‍സ്‌ അയച്ചിരിക്കുന്നു.

സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്‌. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിചേര്‍ത്തത്‌ എന്ന്‌ വ്യക്തമാണ്‌. ബിജെപിയുടെ ദാസന്‍മാരായി നിന്നുകൊണ്ട്‌ ജനകീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്‌. അതിന്‌ മുന്നില്‍ കീഴടങ്ങാന്‍ സിപിഐ എം ഒരുക്കമല്ല.

സഖാക്കൾ കെ രാധാകൃഷ്‌ണനും ,എ സി മൊയ്‌തീനും, എം എം വര്‍ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌. അവര്‍ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇഡി പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍.

പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സര്‍ക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌. ബാങ്കിന്റെ പ്രവര്‍ത്തനം പഴയതുപോലെ സുഗമമാക്കാനും ഇവര്‍ പ്രയത്‌നിച്ചു.

കരുവന്നൂര്‍ ബാങ്കിന്‌ എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഇഡി വന്നു കയറിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (14 minutes ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (25 minutes ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (34 minutes ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (59 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (1 hour ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (2 hours ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (10 hours ago)

Malayali Vartha Recommends