Widgets Magazine
07
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം

07 JUNE 2026 09:20 PM IST
മലയാളി വാര്‍ത്ത

 
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി യുഎഇ. 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലാത്തതിനാലാണ് കടുത്ത ജാഗ്രതാ നിർദേശം.

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പല രാജ്യങ്ങളും പ്രവേശന വിലക്കും കർശന ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്സ് അറിയിച്ചു.

എമിറേറ്റ്സ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ജൂൺ 6 ഉച്ചയ്ക്ക് ഒരു മണി മുതൽ യുഎഇയിൽ പുതിയ യാത്രാ നിയന്ത്രണം നടപ്പിലാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ യുഎഇയിൽ എത്തുന്നതിന് മുൻപ് കുറഞ്ഞത് 21 ദിവസങ്ങളെങ്കിലും മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞിരിക്കണം.

കണക്റ്റിങ് ഫ്ലൈറ്റുകളിലോ മറ്റ് രാജ്യങ്ങൾ വഴിയോ എത്തുന്നവർക്കും ഈ നിയമം ബാധകമാണ്. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാർ, തങ്ങൾ ഒടുവിൽ എത്തിച്ചേരേണ്ട രാജ്യത്തെ പ്രവേശന നിയമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. യാത്ര പുറപ്പെടുന്ന വഴി ഏതായാലും ഈ പ്രവേശന-ട്രാൻസിറ്റ് നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമായിരിക്കുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങൾ എബോള മുൻകരുതലിന്‍റെ ഭാഗമായി പുതിയ നിയമങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെ പ്രവേശന മാനദണ്ഡങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് ഫ്ലൈദുബായും ആവശ്യപ്പെട്ടു. പ്രാദേശിക സർക്കാരുകളും പൊതുജനാരോഗ്യ മന്ത്രാലയങ്ങളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാ മുൻകരുതലുകൾ വിമാന കമ്പനി തുടർന്നുപോരുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.

കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ യാത്രാ നിർദേശങ്ങൾ പൂർണമായി പരിശോധിക്കണം.

∙ ലക്ഷണങ്ങൾ
വൈറസ് ബാധിച്ചാൽ 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽനിന്ന് രക്തസ്രാവമുണ്ടാകാം.

∙ പകരുന്നത് എങ്ങനെ
കോവിഡ് അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ വായുവിലൂടെ എബോള പകരില്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ മാത്രമേ വൈറസ് പകരൂ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

∙ സ്വയം നിരീക്ഷണം
യാത്ര കഴിഞ്ഞെത്തുന്നവർ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കണം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും യാത്രാ വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തുകയും വേണം.
∙ മുൻകരുതൽ
നിലവിൽ യുഎഇയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് യുഎഇയിലെ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു  (1 hour ago)

കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം  (1 hour ago)

ഗൾഫിനെ തൊടുവോടാ .... ഇറാന്റെ റഡാറിനിട്ട് പൊട്ടിച്ച് US ലക്ഷ്യം ബാബ് അൽ മന്ദബ് പന്ത് ട്രംപിന്റെ കോർട്ടിൽ... വരും മണിക്കൂറിൽ സംഭവിക്കുന്നത് !  (1 hour ago)

കൊടും മഴ അലർട്ട് മാറി മറിഞ്ഞു ...! മഴ മേഘം പൊട്ടി..! അടുത്ത മണിക്കൂർ..!  (1 hour ago)

നിനക്കൊക്കെ എന്താടാ വേണ്ടത് അടങ്ങടാ ചന്തു..സലീമിന്റെ പട്ടടയ്ക്ക് അടുത്ത് അടിപൊട്ടി ചെറുക്കൻ കഞ്ചാവ് ചങ്ങലയ്ക്ക് ഇടണമെന്ന്  (1 hour ago)

ഭ്രാന്ത് പിടിച്ച് വിജയൻ വീണയ്ക്ക് പകരം ഞാൻ ജയിലിൽ കിടക്കുമെന്ന് ED അടിച്ചവന്മാരെ ഒറ്റി  (1 hour ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (1 hour ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (1 hour ago)

മുഖം വീങ്ങി ചുണ്ടുകൾ തടിച്ചു സലീമിന്റെ മുഖം അവസാനം ഇങ്ങനെ..ആ വ്യാജ വൈദ്യ ചികിത്സയും, മരണ കാരണം ഇതാണ്.  (1 hour ago)

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍  (2 hours ago)

സുഹൃത്തിനെ അവസാനമായി കാണാന്‍ ഓടിയെത്തി വി.ഡി. സതീശന്‍  (2 hours ago)

പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് രാജിവച്ച് സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ്  (2 hours ago)

രണ്ടര ലക്ഷം വിലവരുന്ന ബൈക്ക് മോഷ്ടിച്ച 19കാരന്‍ പിടിയില്‍  (2 hours ago)

ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി  (4 hours ago)

Malayali Vartha Recommends