രണ്ടര ലക്ഷം വിലവരുന്ന ബൈക്ക് മോഷ്ടിച്ച 19കാരന്‍ പിടിയില്‍

രണ്ടരലക്ഷം രൂപ വിലവരുന്ന കെടിഎം ഇനത്തില്‍പെട്ട ബൈക്ക് മോഷ്ടിച്ച പ്രതിയെ മണ്ണന്തല പൊലീസ് പിടികൂടി. പന്തളം, കടക്കാട്, കുംബാര വീട്ടില്‍,നാസറുദീന്‍ മകന്‍ മുഹമ്മദ് അനസ് (19) ആണ് അറസ്റ്റിലായത്. നാലാഞ്ചിറ സ്വദേശിയുടെ ബൈക്കാണ് മോഷ്ടിച്ചത്. പാണന്‍വിള ഭാഗത്ത് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു .
തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ബൈക്ക് മോഷണ കേസിലെ പ്രതിയെ തമ്പാനൂര്‍ പൊലീസും അറസ്റ്റ് ചെയ്തു. കാട്ടാക്കട, പൂവച്ചല്‍, ആലുമുക്ക്, തടത്തരികത്തു വീട്ടില്‍ രതീഷ് മകന്‍ അനന്ദു എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് മൂന്നിന് തമ്പാനൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ്,ഇയാളെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും അറസറ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























