ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂര്‍വ പ്രതിഭയായിരുന്നു സലിംകുമാര്‍. വ്യക്തിപരമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് അങ്ങേയറ്റം ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്നും, അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസിന് തീരാനഷ്ടമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ദിരാഭവനില്‍ കെ.പി.സി.സി. സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സലിംകുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം തുറന്നുപറഞ്ഞാല്‍ അഭിനയരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ധാരണ സമൂഹത്തില്‍ നിലനിന്നിരുന്ന കാലത്തും താന്‍ കോണ്‍ഗ്രസുകാരനാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അസുഖബാധിതനായിരുന്നപ്പോഴും പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രചാരണത്തിനായി സജീവമായി രംഗത്തിറങ്ങിയ സലിംകുമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്‌കാര സാഹിതി വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ചെയര്‍മാന്‍ പാലോട് രവി, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, സി.ആര്‍. മഹേഷ് എം.എല്‍എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, രവീന്ദ്രന്‍, പന്തളം സുധാകരന്‍, ഗോപന്‍, ഉണ്ണിത്താന്‍, നടി പ്രിയങ്ക, സംവിധായകന്‍ ആലപ്പി അഷ്രഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























