'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

എം.വി. ഗോവിന്ദനെതീരെ പടയൊരുക്കവുമായി ജി. സുധാകരൻ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ. ഗോവിന്ദൻ ഒരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണ്. ഗോവിന്ദൻ സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും അദ്ദേഹം അടിയന്തരമായി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.സ്വന്തം വർഗത്തെ (തൊഴിലാളി-കർഷക വർഗങ്ങളെ) പരാജയപ്പെടുത്തിക്കൊണ്ട് മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷ്വാ വർഗത്തിനും സന്തോഷമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് യഥാർഥ വർഗവഞ്ചന.
പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗോവിന്ദനെന്നും പാർട്ടിയുടെ അധഃപതനത്തിന് അദ്ദേഹം കാരണമാകുന്നുവെന്നും സുധാകരൻ ആരോപിച്ചു.എം എൽ എ ആയതിന് ശേഷം ഇതാദ്യമായിട്ടായിരിക്കും ഇത്രയും രൂക്ഷമായ ഭാഷയിൽ ജി സുധാകരൻ ഒരു പരസ്യ പ്രതികരണം നടത്തുന്നത് . സ്വന്തം ജില്ലയായ കണ്ണൂരിൽ അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ പരിഹസിച്ചു. ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടും സ്ഥാനമൊഴിയാൻ തയ്യാറാകാത്ത ഗോവിന്ദൻ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അതിൽ മറ്റ് രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആളല്ല. പാർട്ടിയിൽ നിന്ന് രാജിവെച്ചതല്ല. പാർട്ടി ഭരണഘടനയിൽ തന്നെ ഒരു മെമ്പർക്ക് മെമ്പർഷിപ്പ് ഉപേക്ഷിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെക്കുന്നതെങ്കിൽ അത് പാർട്ടി അംഗീകരിക്കില്ല. പുറത്താക്കുകയുമാണ് ചെയ്യുക. എന്നാൽ താൻ സ്വയം മാറി നിന്നതാണ്. മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന കാര്യം താൻ ബ്രാഞ്ചിൽ പോയി പറഞ്ഞു. അവർ അത് അംഗീകരിച്ചു. മെമ്പർഷിപ്പ് പുതുക്കാതിരുന്ന തന്നെ വർഗവഞ്ചകൻ എന്ന് വിളിക്കുന്നത് തെറ്റാണ്.
താൻ ഇപ്പോൾ സ്വതന്ത്രനാണെന്നും എൽ.ഡി.എഫിലോ യു.ഡി.എഫിലോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മുഖ്യമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങളെ താൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.എം വി ജയരാജൻ പാർട്ടി വിട്ടവരെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും മറ്റ് രണ്ടുപേരുടെ പേരാണ് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി സുധാകരൻ, തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു.
https://www.facebook.com/Malayalivartha




















