തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍. മണ്ണ് മാറ്റണമെന്ന് കഴിഞ്ഞ മാസം 20ന് കലക്ടര്‍ രേഖാമൂലം കരാറുകാരെ അറിയിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യം അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയും യോഗം ചേര്‍ന്ന് മണ്ണ് മാറ്റാന്‍ നിര്‍ദേശം നല്‍കി. കരാറുകാര്‍ അത് പാലിച്ചില്ല.
കനത്ത മഴയാണ് സ്ഥലത്തു പെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ട്. ചെളിയുള്ള മണ്ണാണ്. 8 മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തുണ്ട്. ആവശ്യമായ സേനയും സ്ഥലത്തുണ്ട്. എത്രയും വേഗം മണ്ണ് നീക്കം ചെയ്യും. ഏത് പദ്ധതി ചെയ്താലും ആവശ്യമായ സുരക്ഷ സ്വീകരിക്കണം. ദേശീയപാതയിലെ നിര്‍മാണം സംബന്ധിച്ചും ആശങ്ക ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍മാര്‍ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധിച്ചു. ദേശീയപാതയുടെ കാര്യത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കുന്നില്ലെന്ന പരാതി സര്‍ക്കാരിനുണ്ട്.
2 മന്ത്രിമാര്‍ ദുരന്ത സ്ഥലത്തേക്കു പോയി. മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഏഴുപേരെ കാണാതായി. മീനങ്ങാടിയില്‍നിന്നും കോഴിക്കോടുനിന്നും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തൃശൂരില്‍ കേന്ദ്രസേനാ വിഭാഗം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























