ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ

കണ്ണൂർ കൂടാളി കുംഭം കവലയിൽ 5 യുവാക്കളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ നോവായി അവസാന സെൽഫി. ബെംഗളൂരുവിൽനിന്നു പുറപ്പെടുന്നതിനു മുൻപ് അഞ്ചുപേരും ചേർന്ന് സെൽഫിയെടുത്ത് അഴീക്കോട്ടെ ഷാനിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു . വിവാഹം അടിച്ചുപൊളിക്കുന്നതിനായി പുറപ്പെടുന്നെന്നു പറഞ്ഞ് ആയിരുന്നു ആ ചിത്രം അയച്ചത്.യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്. വിവാഹ പരിപാടിയിൽ അണിയുന്നതിനുള്ള വസ്ത്രങ്ങളും ബെംഗളൂരുവിൽനിന്നു ഇവർ വാങ്ങിയിരുന്നു.
അതിനിടെ അപകടത്തിലേക്ക് നയിച്ചത് മറ്റൊരു കാർ എന്ന് കണ്ടെത്തൽ. എതിരെ വന്ന കാർ ലൈറ്റ് ഡിപ് ചെയ്യാതിരുന്നതോടെ, ഇവരുടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങിയപ്പോഴാണു കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചതെന്നു പൊലീസ് . അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനായി തിരച്ചിൽ തുടരുന്നു. എതിരെനിന്ന് ഓവർടേക്ക് ചെയ്തു കയറിയ കാറിന്റെ ലൈറ്റ് ഒന്നു ഡിപ് ചെയ്തിരുന്നെങ്കിൽ റോഡിൽ ഇവരുടെ ജീവൻ നഷ്ടമാകില്ലായിരുന്നു .
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കുംഭം കവലയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് കണ്ണൂർഅഴീക്കോട് സ്വദേശി ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് റിസ്‌വാൻ (22), തൃശൂർ പൂങ്കുന്നം സ്വദേശി ആദിത്യ കൃഷ്ണദീപ് (21), യുപിയിൽ നിന്നുള്ള പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി സാദുരി ഹർഷവർധൻ (22) എന്നിവർ മരിച്ചത്.
കൂട്ടുകാരോടൊപ്പം വീട്ടിലെത്തും, ഭക്ഷണം തയാറാക്കി വയ്ക്കണമെന്ന് ഉപ്പയോട് വിളിച്ചുപറഞ്ഞാണ് മുഹമ്മദ് റിസ്‌വാൻ അവസാനമായി ഫോണിലൂടെ പറഞ്ഞത് . കോൾ കട്ട് ചെയ്ത് 20 മിനിറ്റിനുള്ളിൽ അപകടം നടന്നു.
https://www.facebook.com/Malayalivartha

























