സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു

ഇടത് സർക്കാരിനെ ഒരു വേള പ്രതിരോധത്തിലാക്കിയ വീണ്ടും പ്രതിപക്ഷത്തായിരിക്കുന്ന ഇടതിനെ നടുക്കി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും പല പല വെളിപ്പെടുത്തലുകളിലൂടെയും പ്രസ്താവനകളിലൂടെയും സ്വപ്ന പല കുറി പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തവണ വീണ്ടും സ്വപ്‍ന വാർത്തകളിൽ നിറയുമ്പോൾ അവർ പ്രതിപക്ഷത്താണ്. എന്തൊക്കെ സമ്മർദങ്ങളാണ് സ്വപ്നയുടെ ഇപ്പോഴത്തെ വരവിലൂടെ സംഭവിക്കാനിരിക്കുന്നതെന്നു കാത്തിരുന്നു കാണാം..
നിലവിൽ സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ കഴിഞ്ഞ ദിവസം സ്വപ്ന ഹാജരായിരുന്നു . ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം . രാവിലെ 11 മണിയോടെ എത്തിയ സ്വപ്നയുടെ ചോദ്യംചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു.
ഈയിടെ ചില യൂട്യുബ് ചാനലുകളിൽ വന്ന സ്വപ്ന സുരേഷിന്റെ അഭിമുഖങ്ങൾ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. ഇതിൽ കൂടുതലായ ചില വെളിപ്പെടുത്തലുകളും നടന്നിരുന്നു. ലൈഫ് മിഷൻ കേസിൽ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ഈ പഴയ കേസിൽ കൂടുതൽ വിശദാംശങ്ങൾ തേടിയാണ് വിജിലൻസ് വിളിപ്പിച്ചതെന്നും പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണം വരുന്നത് സ്വാഭാവികമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് വീണ്ടും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ പിണറായി സർക്കാരിന്റെ കാലത്ത് ആറ് കോടി രൂപയുടെ അഴിമതി നടന്നതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























