കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെക്കുറിച്ച് “മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം” എന്ന പേരിൽ ലേഖനം വന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ചെങ്കിലും ഇന്ന് വിതരണം ചെയ്തില്ല.
അച്യുതാനന്ദൻ മരിച്ചിട്ടും വിജയനുള്ള പക തീരാത്തതുകൊണ്ടാണ് അത് വിതരണം ചെയ്യാതിരുന്നതെന്ന് ആദ്യം കരുതി. പിന്നീടാണ് മനസ്സിലായത്—പുല്ലൻപാറ വിജയൻ എന്ന നാടകകൃത്തിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് “കള്ളൻ വിജയൻ” എന്ന തലക്കെട്ട് നൽകിയതിന് ഒറിജിനൽ കള്ളൻ… സോറി, ഒറിജിനൽ വിജയൻ കോപിച്ചതുകൊണ്ടാണത്രേ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതിരുന്നത്.
“കള്ളൻ” എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല, മിസ്റ്റർ പിണറായി… N.b നിങ്ങൾ വിതരണം ചെയ്താൽ പോലും ഈ പത്രം ആരും വായിക്കാറില്ല എന്നുള്ളത് മറ്റൊരു സത്യം. ആകെ നഷ്ടം ആക്രി കച്ചവടക്കാർക്ക് മാത്രം!
https://www.facebook.com/Malayalivartha


























