സങ്കടക്കാഴ്ചയായി... മട്ടന്നൂലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവിന് ദാരുാണാന്ത്യം

സങ്കടക്കാഴ്ചയായി... ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ മകൻ സി സായന്ത് (25) ആണ് മരിച്ചത്.
കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭിരാം, ഹൃഷിരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 1.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇരിട്ടി ഭാഗത്തു നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ.
സായന്ത് രാജ് ആണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയും മഴയും ഡ്രൈവർ ഉറങ്ങി പോയതും അപകടകാരണമായെന്നാണ് മട്ടന്നൂർ പൊലിസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. മട്ടന്നൂർ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























