ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി... .

ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. സീനിയോറിറ്റി അനുസരിച്ച് ഡിജിപിയാകേണ്ട അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ ഇനി സർക്കാർ തീരുമാനമാണ് നിർണ്ണായകമാകുക.
കുറ്റമറ്റ രീതിയിൽ നടപടി എടുത്തത് കൊണ്ടാണ് അജിത് കുമാറിന് സ്റ്റേ കിട്ടാത്തതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിശദീകരിച്ചു. അതേ സമയം അജിത് കുമാറിനെതിരെ കേസെടുക്കുന്നതിൽ വകുപ്പ് തല നടപടി തീരട്ടെ എന്നാണ് ആഭ്യന്തരവകുപ്പ് നിലപാട്. 31ന് ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോൾ ഒഴിവുള്ള ഡിജിപി പദവിയിലേക്ക് ആരെത്തുമെന്നതിലാണ് ആകാംക്ഷ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ വരുന്നത്.
അജിത് കുമാർ കഴിഞ്ഞാൽ അടുത്ത സീനിയർ ജയിൽ മേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവി നൽകണമെന്നാണ് ശുപാർശ. ശ്രീജിത്തിന് പദവി നൽകുമോ അതോ ഒഴിച്ചിടുമോയെന്ന സർക്കാർ തീരുമാനം നിർണ്ണായകമാണ്.
https://www.facebook.com/Malayalivartha
























