16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 10 മുതൽ...

ഓണകാലത്തെ ഭക്ഷ്യവിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സജീവമായ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇതിനായി പണം അനുവദിക്കുകയും ചെയ്തു. 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങൾ അടങ്ങിയ കിറ്റുകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിതരണം ചെയ്യുന്നതാണ്.
മുൻഗണനേതര വിഭാഗത്തിലെ നീലക്കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ മൂന്ന് കിലോ അരിയും 8.70രൂപ നിരക്കിൽ രണ്ട് കിലോ ഗോതമ്പും സ്പെഷ്യൽ ആനുകൂല്യമായി വിതരണം ചെയ്യും.
തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ ഉണ്ടാകും. മറ്റു 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കുകയും ചെയ്യും. സർക്കാരിൻറെ രണ്ടു മാസത്തെ പ്രവർത്തന കാലയളവിൽ 448 കോടി രൂപ ഭക്ഷ്യവകുപ്പിനായി അനുവദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























