Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 കണ്ടെയ്‌നറുകളിൽ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ..?


സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..


മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..

മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

07 AUGUST 2026 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും;ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.

ഇറാൻ സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക ഇടപെടൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മോദിയുടെ ഇടപെടൽ സംഘർഷം കുറയ്ക്കുമോന്ന് വരും ദിവസങ്ങളിലറിയാം.

ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധം, കൃഷി, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്. പശ്ചിമേഷ്യൻ സംഭവവികാസങ്ങൾ തുടരുന്നതിനിടെയാണ് ഇരുനേതാക്കളുടെയും സംഭാഷണം. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പിഎംഒ പുറത്തുവിട്ടിട്ടില്ല. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ മാർച്ചിലാണ് ഇരു നേതാക്കളും ടെലിഫോണിൽ സംസാരിച്ചത്.

അതേസമയം ഇതിനിടെ മറ്റൊരു വാർത്തയും ശ്രദ്ധ നേടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച ഹെലികോപ്റ്ററും യാത്രക്കാരുമായി പോയ വിമാനവും വളരെ അടുത്തേക്ക് എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാഷിങ്ടൻ നാഷനൽ എയർപോർട്ടിൽ നിന്നാണ് അമേരിക്കൻ എയർലൈൻസിന്റെ വിമാനം പറന്നുയർന്നത്.

വൈറ്റ്ഹൗസിൽനിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് പോവുകയായിരുന്നു ട്രംപിന്റെ ഹെലികോപ്റ്റർ. എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയത്തിലെ തടസ്സം കാരണമാണ് പ്രശ്നമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് 4ന് വാഷിങ്ടനിന് മുകളിൽവച്ച് 'മറൈൻ വൺ' (പ്രസിഡന്റിന്റെ ഹെലികോപ്റ്റർ) ഒരു യാത്രാ വിമാനത്തിന്റെ വളരെ അടുത്തേക്ക് എത്തിയതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

യാത്രാ വിമാനവും മറൈൻ വണ്ണും തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചതായി നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. മികച്ച പൈലറ്റുമാരാണ് മറൈൻ വൺ പറത്തുന്നതെന്നും പ്രസിഡന്റിന് അപകട സാധ്യത ഇല്ലായിരുന്നെന്നും വൈറ്റ് ഹൗസ് വക്താവ് എഎഫ്പിയോട് പറഞ്ഞു. 2025 ജനുവരിയിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ട സംഭവത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയിരുന്നു.

അതേസമയം ബ്രിട്ടണിലെ ഏറ്റവും വലിയ സൈനിക പരിശീലന കോളജുകളിലൊന്നായ ആർമി ഫൗണ്ടേഷൻ കോളജിനെതിരെ (എഎഫ്‍സി) പരാതിയുമായി പെൺകുട്ടികൾ. ജൂനിയർ സൈനികരും സ്റ്റാഫ് അംഗങ്ങളും ലൈംഗികാതിക്രമവും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തിയെന്നാണ് ആരോപണം. നോർത്ത് യോർക്ക്ഷേറിലെ ഹരോഗേറ്റ് എഎഫ്സി കോളജിൽ പതിനേഴാം വയസിൽ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് നാല് വിദ്യാർഥികളാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൂട്ടബലാത്സംഗം, ലൈംഗിക പീഡനം എന്നിവയ്ക്ക് ഇരയാകേണ്ടി വന്നതായി പെൺകുട്ടികൾ വെളിപ്പെടുത്തി. മറ്റുള്ളവരുടെ മുൻപിൽ വച്ച് പീഡിപ്പിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചു. സൈനിക കോളജിലെ സ്റ്റാഫ് അംഗങ്ങളുടെ ഒത്താശയോടെയാണ് അതിക്രമങ്ങൾ നടക്കുന്നത്.

സഹപാഠികൾ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ തന്നെ ഉപയോഗിച്ചിരുന്നതായി ഒരു യുവതി വെളിപ്പെടുത്തി. മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അതിക്രമം. ലൈംഗിക ചുവയോടെ സംസാരിച്ചു. മണിക്കൂറുകൾ നീണ്ട ബലാത്സംഗത്തിനിരയാകേണ്ടി വന്നു. ഒടുവിൽ മാംസക്കഷ്ണം പോലെയായെന്നും പെൺകുട്ടി തുറന്നു പറയുന്നു. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇവർ പഠനം മതിയാക്കി തിരികെ വന്നു. കുടുംബാംഗങ്ങളോട് പീഡനവിവരം പറഞ്ഞുവെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും യുവതി പറയുന്നു. സഹപാഠി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചിരുന്നുവെന്നാണ് മറ്റൊരു യുവതിയുടെ വെളിപ്പെടുത്തൽ. ലൈംഗിക ചുവയോടെ ഉദ്യോഗസ്ഥർ സംസാരിച്ചു. ഹോസ്റ്റലുകളിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നുവെന്നും യുവതി പറഞ്ഞു. അക്കാദമിയിലുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അറിവോടെയായിരുന്നു അതിക്രമങ്ങൾ.

ജൂൺ വരെയുള്ള അധ്യയന വർഷത്തിൽ 16 പീഡനപരാതികളാണ് ലഭിച്ചതെന്ന് ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നഗ്നതാ പ്രദർശനം, മറ്റുള്ളവരുടെ മുൻപിൽ വച്ചുള്ള പീഡനം, ലൈംഗികാതിക്രമം തുടങ്ങി നിരവധി പരാതികളാണ് ലഭിച്ചത്. പരാതിയിൽ നടപടിയെടുത്തോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. ഇതു സംബന്ധിച്ചു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബിബിസി റിപ്പോർട്ടു ചെയ്യുന്നു.

2018 ജനുവരിക്കും 2025 ജൂണിനും ഇടയിൽ 176 പരാതികളാണു സൈനിക പരീശിലന കേന്ദ്രത്തിനെതിരെ ലഭിച്ചതെന്നു യുകെ പ്രതിരോധ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. 144 പരാതികളും ജൂനിയർ സൈനികർക്കെതിരെയും 32 പരാതികൾ കോളജിലെ സ്ഥിരം ഉദ്യോഗസ്ഥർക്ക് എതിരെയുമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളിൽ 67 ശതമാനവും ഒരു വർഷത്തിനിടെ ഒരു തവണയെങ്കിവും സമ്മതമില്ലാതെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് ഫോർസ്റ്റ് ഒഫീഷ്യൽ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ 19 വയസിന് താഴെയുള്ള കുട്ടികൾക്ക് സൈനിക പരിശീലനം നൽകുന്ന ഏറ്റവും വലിയ സ്ഥാപനമാണ് എഎഫ്സി. ആകെ 889 പേരിൽ 70 പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രൂരതകളുടെ നേർസാക്ഷ്യമാണ് ഈ റിപ്പോർട്ടുകൾ.

ഉറങ്ങിക്കിടന്ന സഹപ്രവർത്തയെ പീഡിപ്പിച്ച സംഭവത്തിൽ 2023ലാണ് കോർപറൽ ഡാനിയേൽ കോൺവേയെ ഏള് വർഷം കഠിന തടവിന് ശിക്ഷിച്ചത്. അതേ വർഷം ലൈംഗികാതിക്രമം നടത്തിയ കോർപറൽ സൈമൺ ബാർട്രാമിനെ 20 മാസത്തെ സൈനിക തടങ്കൽ വിധിച്ചു. കോളജിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും അതീവ ദുഃഖമുണ്ടെന്നുമാണ് ബ്രിട്ടീഷ് ആർമി വക്താവ് ബിബിസി റിപ്പോർട്ടുകളോട് പ്രതികരിച്ചത്. ദുരനുഭവങ്ങൾ ഉണ്ടായവർ സധൈര്യം മുന്നോട്ടുവരണമെന്നും ഇരകൾക്ക് എല്ലാ സഹായങ്ങളും ഉറപ്പുതരുന്നുവെന്നും വക്താവ് അറിയിച്ചു.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ഗണ്യമായി വഷളാക്കുമെന്ന് ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരാൻ പോകുന്ന ഭക്ഷ്യദൗർലഭ്യത്തിന് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി ദുരന്തം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിൻറെ 'ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ്' തയ്യാറാക്കിയ റിപ്പോർട്ടിലാണ് ലോകം നേരിടാൻ പോകുന്ന കൊടും പട്ടിണി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്.

2026 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ എൽ നിനോ അതിൻറെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഭാവിയിലെ വിളവെടുപ്പിനെ നേരിട്ട് ബാധിക്കുന്നതിനാൽ പല സ്ഥലങ്ങളിലും 2027 ഇതിൻറെ ദുരിത ഫലങ്ങൾ അനുഭവപ്പെടും. വരൾച്ച, വെള്ളപ്പൊക്കം, ഉയർന്ന താപനില എന്നിവ ഇതിനകം തന്നെ പല സമൂഹങ്ങളെയും അപകടത്തിലാക്കിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 2015 - 2016 ലെ എൽ നിനോ 60 ലക്ഷം മുതൽ ഒരു കോടി പേരുടെ ഭക്ഷ്യസുരക്ഷയെയാണ് നേരിട്ട് ബാധിച്ചത്. 2026 - 2027 ലെ എൽ നിനോ 2027 അവസാനത്തോടെ കുറഞ്ഞത് 4.9 കോടി ജനത്തെയെങ്കിലും കടുത്ത ഭക്ഷ്യസുരക്ഷയിലേക്ക് തള്ളിവിടുമെന്ന് ഡബ്ല്യു.എഫ്.പിയുടെ ആദ്യകാല പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

45 രാജ്യങ്ങളിലായി കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 22.5 കോടി മുതൽ 27.4 കോടിയായി ഉയരുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാമിൻറെ റിപ്പോർട്ടിൽ പറയുന്നു. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന വർധനവ് മൂലമുണ്ടാകുന്ന 'എൽ നിനോ' പ്രതിഭാസം ആഗോള കാലാവസ്ഥാ രീതികളിൽ വലിയ മാറ്റം വരുത്തുന്നുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എൽനിനോ പ്രതിഭാസത്തിൻറെ ഭാഗമായുള്ള കാലവർഷം വൈകൽ, വരൾച്ച, ക്രമരഹിതമായ മഴ, പ്രാദേശികമായ വെള്ളപ്പൊക്കം എന്നിവ കാർഷിക ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കും. അതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന വിളനാശവും ഭക്ഷ്യവസ്തുക്കളുടെ വില വർധനയും ദുർബല വിഭാഗങ്ങളുടെ ഭക്ഷ്യലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നവരുടെ എണ്ണത്തിൽ മധ്യ അമേരിക്കയിൽ 83 ശതമാനവും തെക്കൻ ആഫ്രിക്കയിൽ ഏകദേശം 75 ശതമാനവും വർധനവുമുണ്ടാകും

സമുദ്രോപരിതല താപനില 1982 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്നും, ഇത് 1950 -ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി മാറിയേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ചിലപ്പോൾ അതിതീവ്രമഴ മൂലം ഉണ്ടാകുന്ന പ്രളയത്തിനോ, മറ്റ് ചിലപ്പോൾ അതികഠിനമായ വരൾച്ചയ്ക്കോ വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് പ്രകൃതിപ്രതിഭാസങ്ങളും ഭക്ഷ്യാത്പാദനത്തെ പ്രതികൂലമായി ബാധിക്കും. എൽ നിനോയുടെ ദോഷഫലങ്ങൾ നേരിടാൻ സാധ്യതയുള്ള 45 രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ ബാധിക്കുന്നവരുടെ എണ്ണം 22.5 കോടി മുതൽ 27.4 കോടിയായി ഉയരും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം വെട്ടിക്കുറച്ചത് വരും വർഷങ്ങളിൽ ഭക്ഷ്യ സുരക്ഷയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യദൗർലഭ്യത ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആഫ്രിക്കൻ രാജ്യങ്ങളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയുമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pakistan-origin dry dates ശത്രു രാജ്യത്തിന് നീക്കം പൊളിച്ച് ഇന്ത്യ  (11 minutes ago)

യു ഡി എഫ്‌ സർക്കാർ സഹകരണ CPMമ്മിനെ പൊളിക്കും  (1 hour ago)

Mojtaba Khamenei, അന്ത്യകർമ്മങ്ങൾക്ക് ഒരുങ്ങി ഇറാൻ  (2 hours ago)

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ  (2 hours ago)

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210  (2 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (3 hours ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (3 hours ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (4 hours ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (4 hours ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (4 hours ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (5 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (5 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (5 hours ago)

Malayali Vartha Recommends