Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..


മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

08 AUGUST 2026 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും;ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!! തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു ഡി എഫ്‌ സർക്കാർ സഹകരണ CPMമ്മിനെ പൊളിക്കും  (13 minutes ago)

Mojtaba Khamenei, അന്ത്യകർമ്മങ്ങൾക്ക് ഒരുങ്ങി ഇറാൻ  (35 minutes ago)

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ  (56 minutes ago)

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  (59 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (1 hour ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (2 hours ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (2 hours ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (2 hours ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (3 hours ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (3 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (3 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (3 hours ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (3 hours ago)

Malayali Vartha Recommends