Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം

07 AUGUST 2026 08:04 PM IST
മലയാളി വാര്‍ത്ത

സി പി എമ്മിന്റെ ഗുണ്ട അർജുൻ ആയങ്കിയെ ഇരുട്ടി വെളുക്കും മുമ്പ് തട്ടി അകത്തുകയറ്റാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ  നിർദ്ദേശം. പരസ്യമായി ആയങ്കിയെ തള്ളി പറയുമ്പോഴും സി പി എമ്മിന്റെ ഗുഡ്സ് ബുക്കിലാണ് ആയങ്കിയുള്ളത്. അത് തന്നെയാണ് അയാളുടെ ധൈര്യവും. പി ജയരാജന്റെ വിശ്വസ്തനായിരുന്ന ആയങ്കി ഇപ്പോൾ സി പി എമ്മിലെ പല കണ്ണൂർ നേതാക്കളുടെയും ചക്കരയാണ്. 

 

ക്രിമിനൽ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. ധൈര്യമുണ്ടെങ്കിൽ പിടിക്കാനായിരുന്നു ആയങ്കി പൊലീസിനെ വെല്ലുവിളിച്ചത്. ‘‘ധൈര്യമുണ്ടേല്‍ പിടിക്കാന്‍ പൊലീസിനോട് പറഞ്ഞവര്‍ക്ക് ഇനി എന്താ വരാന്‍ പോകുന്നതെന്നു നിങ്ങള്‍ നോക്കിയാല്‍ മതി’’ – ഇതായിരുന്നു ചെന്നിത്തലയുടെ മറുപടി. ഗുണ്ടകളെ നേരിടാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കോതമംഗലം ഇൻസ്പെക്ടറെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർക്കാണ്  അർജുന്റെ വെല്ലുവിളിയുണ്ടായത്. കീഴടങ്ങാമെന്ന് വ്യക്തമാക്കിയിട്ടും തന്റെ സുഹൃത്തുക്കളുടെ പിന്നാലെ പൊലീസ് പോയെന്ന് ആരോപിച്ചാണ് ആയങ്കിയുടെ വെല്ലുവിളി. ഒളിവിലിരിക്കുന്ന തന്നെ കഴിയുമെങ്കിൽ പിടിക്കാനും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ അർജുൻ ആയങ്കി വെല്ലുവിളിച്ചിട്ടുണ്ട്. കോതമംഗലം ഇൻസ്പെക്ടർക്ക് എതിരായ ഭീഷണി അർജുൻ ആയങ്കി ആവർത്തിക്കുകയും ചെയ്തു. ഇതിന് ഇയാൾക്കെതിരെ മറ്റൊരു കേസ് എടുത്തു. അർ‌ജുൻ ആയങ്കിയുടെ വെല്ലുവിളി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ഊന്നുകൽ പൊലീസ് വ്യക്തമാക്കി.

 

കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അർജുൻ ആയങ്കി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിങ്കളാഴ്ച ഹർജി തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്റ്റിസ് കൗസർ എ‍‍‍ടപ്പഗത്ത് വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. കേസിന്റെ ഗൗരവവും അന്വേഷണം തുടക്ക ഘട്ടത്തിലാണ് എന്നതും കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

 

ഇതിനു പിന്നാലെ താൻ ഊന്നുകൽ സിഐക്ക് കീഴടങ്ങാമെന്ന് കാട്ടി മെസേജ് അയച്ചെന്ന് അർജുൻ ആയങ്കി സമൂഹ മാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു. ഊന്നുകൽ സിഐക്ക് അയച്ച സന്ദേശമാണ് ഇതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. താൻ കീഴടങ്ങാമെന്ന് അറിയിച്ചിട്ടും തന്റെ സുഹൃത്തുക്കളുടെ പിന്നാലെ പൊലീസ് പോയി എന്നാണ് ആയങ്കിയുടെ ആരോപണം. ‘‘കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ അങ്ങ് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ, നീ എന്നെ വന്ന് പിടിക്ക്. നീ വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാൽ മതി. ഞാൻ ഏതായാലും ഹൈക്കോടതിയിൽ നിർത്തണം എന്ന് ഞാൻ വിചാരിച്ചതാ. ഞാൻ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. അതിനുമുമ്പേ നിനക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ, നീ പിടിക്ക്’’, ആയങ്കിയുടെ വെല്ലുവളി ഇങ്ങനെയാണ്.

ഇതിനു പുറമെ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയുള്ള ഭീഷണി ആവർത്തിക്കുകയും ചെയ്തു. അത് ഇങ്ങനെ: ‘‘എന്നെ വേറൊരു കേസിൽ, അനാവശ്യമായിട്ട് ഒരു കേസിൽ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലിൽ കിടത്തിയ ആള് നിന്റെ ആളായിരിക്കും. അപ്പോ അവന് കൊടുക്കേണ്ടത് കൊടുത്തിട്ടുമില്ല ഇതുവരെ. അത് സമയമാകുമ്പോൾ ഞാൻ കൊടുക്കും. അപ്പോ നിനക്ക് അത്രത്തോളം അവനോട് ആത്മാർത്ഥത ഉണ്ടായിട്ടാണ് നീ എന്നെ പിടിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കളുടെ ലൊക്കേഷനും എടുത്തിട്ട് അവരുടെ ഒക്കെ പോയി നിൽക്കുന്നുണ്ടെങ്കിൽ, നിന്നെക്കൊണ്ട് പിടിക്കാൻ പറ്റുമെങ്കിൽ നീ പിടിക്ക്’’.

 

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്ന് കോതമംഗലത്ത് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍നിന്ന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഒന്നിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്നായിരുന്നു പൊലീസ് ഭാഷ്യം.

 

എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു അർജുൻ ആയങ്കി അടക്കമുള്ളവരുടെ വാദം. ഈ കേസിൽ 21 ദിവസം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു കോതമംഗലം ഇൻസ്പെക്ടറെ ആയങ്കി പരസ്യമായി ഭീഷണിപ്പെടുത്തിയത്.

 

ആയങ്കി ഇന്നും പി. ജയരാജന്റെ വിശ്വസ്തനാണ്. പി.ജെയുടെ ആരാധകരായ സി പി എം നേതാക്കൾ ഇന്നും കണ്ണൂരിലുണ്ട്. പിണറായിയെ പോലുള്ള ചില നേതാക്കൾ ഒഴിച്ച് ബാക്കിയുള്ള വരെല്ലാം ആയങ്കിയുടെ ആരാധകരാണ്. അവർക്ക് വേണ്ടി ആയങ്കി ജീവൻ കളയും. ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് ആയങ്കിയെ തെടാൻ പോലീസ് തയ്യാറായിട്ടില്ല.വലതുമുന്നണി ഭരിക്കുന്ന കാലത്തും ഒന്നും സംഭവിക്കുമായിരുന്നില്ല. എന്നാൽ കോതമംഗലം സി ഐയെ വെല്ലു വിളിച്ചതാണ് വിവാദമായത്. കേരളം ഇപ്പോഴും ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നായിരുന്നു ആയങ്കിയുടെ ചിന്ത. അതാണ് പോലീസിനെതിരെ ഇത്രയധികം തെറിവിളിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (38 minutes ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (41 minutes ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (47 minutes ago)

പോലീസിനെ വെല്ലുവിളിച്ച ആയങ്കി സെല്ലിൽ കിടന്ന് മോങ്ങും..! ഉറപ്പിച്ച് ചെന്നിത്തല...!കണ്ണൂർ വളഞ്ഞ് പോലീസ്,തൂക്കീയിരിക്കും  (52 minutes ago)

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു  (54 minutes ago)

ഓടുന്ന കാറില്‍ ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

വിജയ്‌യില്‍ നിന്ന് വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് ഭാര്യ സംഗീത സ്വര്‍ണലിംഗം  (1 hour ago)

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നത് ചോദ്യംചെയ്ത നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

അഴുകിച്ചീര്‍ത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് രാജേഷ്...!ഒരു മണിക്കൂറിൽ ശരീരം വേർപെട്ടേനേ..അവന്മാരേ ആ മകൾ കാർക്കിച്ച് തുപ്പും  (2 hours ago)

"EMERGENCY EXIT വഴി അടുത്തിരുന്നയാളെ പുറത്തെടുത്തെറിഞ്ഞേനേ... എന്നിട്ട് എടുത്തു ചാടുമായിരുന്നു!" കസ്റ്റഡിയിൽ അലറി ജംഷീർ  (2 hours ago)

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍  (2 hours ago)

ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി  (2 hours ago)

ആരും ചോദിക്കാനില്ല; കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയ ആദിവാസി ഊരുകളുടെ പേര് വീണ്ടും തിരുത്തി പുതിയ സര്‍ക്കാര്‍  (3 hours ago)

വിസ്മയ മോഹന്‍ലാലിന്റെ തുടക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണം  (3 hours ago)

Malayali Vartha Recommends