ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ് ഫൈനലിൽ.. .

ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി മലയാളി താരം മുഹമ്മദ് അഷ്ഫാഖ് ഫൈനലിൽ.
ആദ്യ റൗണ്ടിലെ ഹീറ്റ്‌സിൽ 45.81 സെക്കന്റിൽ 400 മീറ്റർ പൂർത്തിയാക്കിയാണ് അഷ്ഫാഖ് റെക്കോർഡ് തിരുത്തിയത്. സ്വന്തം പേരിലുള്ള 46.05 സെക്കന്റിന്റെ അണ്ടർ-20 വിഭാഗം റെക്കോർഡാണ് 19-കാരൻ മറികടന്നത്. പിന്നാലെ സെമി ഫൈനലിൽ 46.00 സെക്കന്റിൽ മത്സരം പൂർത്തിയാക്കി ഫൈനലിലേക്കും യോഗ്യത നേടി.
ഇന്ത്യയുടെ മറ്റൊരു താരമായ ബസന്ത് ഹൈജമ്പ് ഫൈനലിലേക്കും യോഗ്യത നേടി. 2.14 മീറ്റർ പിന്നിട്ടാണ് ബസന്ത് ഫൈനലിലെത്തിയത്. ഫൈനലിലേക്കുള്ള യോഗ്യതാ മാർക്കായ 2.21 മീറ്റർ പിന്നിടാൻ ആർക്കും കഴിയാതെ വന്നതോടെ ബസന്ത് അവസാന 11 പേരിൽ ഇടം നേടുകയായിരുന്നു.
"
https://www.facebook.com/Malayalivartha























