Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും;ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.

08 AUGUST 2026 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!! തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

അവൻ അവന്റെ ജീവൻ കൊടുത്തില്ലേ!! ഒന്ന് വന്ന് കാണാമായിരുന്നു.. രാജേഷ് അവസാനം രക്ഷപ്പെടുത്തിയ വൃദ്ധനെ തിരഞ്ഞ് ആ കുടുംബം; പക്ഷേ വന്നില്ല.. രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത............ ആ മക്കളോട് കാണിച്ച നീതികേട്

വിവാഹം കഴിഞ്ഞ് മാസങ്ങൾ അതിനകത്ത് അയാളുടെ സ്വഭാവം മാറി.. ലഹരിയടിച്ച് കിറുങ്ങി കൂട്ടുകാരുമൊത്ത്.. മറ്റൊരു പെണ്ണും..ഒരു 20കാരിക്ക് താങ്ങാവുന്നതിനുമപ്പുറം.. കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം വെറുമൊരു ആത്മഹത്യയല്ല!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുടിക്കാൻ വെള്ളം ചോദിച്ചെത്തി.. ആളില്ലെന്ന് ഉറപ്പിച്ച് വിദ്ധയ്ക്ക് നേരെ പരാക്രമം.. അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ലക്ഷ്യം.. പ്രതിയെ തൂക്കിയെടുത്ത് പോലീസ്

തെറ്റ് ചെയ്തുവെന്നതിന്റെ പേരിൽ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാൻ' ഉത്തരവിടാൻ ഇത് സംഘപരിവാറിൻ്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ല.. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങേരിക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ ആവശ്യമെങ്കിൽ വെടിവെയ്ക്കാൻ ആഭ്യനന്തരവകുപ്പ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ആകാശ് തില്ലങ്കേരിയും പരസ്യ പോസ്റ്റുമായി എത്തിയിരിക്കുന്നത്.


അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും എന്നാൽ തെറ്റ് ചെയ്തുവെന്നതിന്റെ പേരിൽ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാൻ' ഉത്തരവിടാൻ ഇത് സംഘപരിവാറിൻ്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ല എന്നും ആകാശ് തില്ലങ്കേരി പറഞ്ഞു. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരുമെന്നും ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം.

'കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്. അവന്റെ ആ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോൾ അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല. അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്', ആകാശ് തില്ലങ്കേരി പറയുന്നു.

എന്നാൽ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ തന്നെയുണ്ടാകും', എന്നും ആകാശ് തില്ലങ്കേരി കുറിച്ചു.

ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക കരുത്തുണ്ടെന്നും പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ അർജുൻ ആയങ്കിയെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിരുന്നു. വേണമെങ്കിൽ അർജുൻ ആയങ്കിയെ വെടിവെച്ച് പിടികൂടാമെന്ന നിലയിൽ പൊലീസിന് നിർദ്ദേശം നൽകിയെന്ന വാർത്തകളും ഇതിനിടെ പുറത്ത് വന്നിരുന്നു. കോതമംഗലത്തെ വിവാഹപാർട്ടിക്കിടെ അറസ്റ്റുചെയ്ത് ജയിലിലടച്ച കേസിലായിരുന്നു അർജുൻ ആയങ്കിയുടെ വെല്ലുവിളി. തനിക്കും സുഹൃത്തുക്കൾക്കുമെതിരെ എടുത്തത് കള്ളക്കേസാണെന്നും പുനരന്വേഷണത്തിന് ഉത്തരവിടാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നുമായിരുന്നു വെല്ലുവിളി. പിന്നാലെ ഒളിവിലിരുന്ന് അർജുൻ ആയങ്കി വെല്ലുവിളി തുടരുകയായിരുന്നു.


ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
ആദ്യമേ വ്യക്തമാക്കട്ടെ—ആർജ്ജുൻ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്... ഒരു കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്... ​ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമർശ്ശിക്കുമ്പോൾ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല...അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ... ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരിൽ ഒരു പൗരനെ "വെടിവെച്ചുകൊല്ലാൻ" ഉത്തരവിടാൻ ഇത് സംഘപരിവാർ ബുൾഡോസർ ഭരണമുള്ള UPയോ ബീഹാറോ അല്ല... ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോൺഗ്രസ്സ് കേരളത്തിൽ സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ ശ്രമിക്കുകയാണോ?


ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്...ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല...
നിയമപരമായ തെറ്റുകൾക്ക് നിയമപരമായ ശിക്ഷ നൽകട്ടെ... അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ, ആ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ചെറുത്തുതോൽപ്പിക്കാൻ ഞങ്ങളും മുന്നിൽ തന്നെയുണ്ടാകും.. ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീർപ്പില്ല.. നിയമം ഏവർക്കും സമമാണ്..അതിൽ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റർ മിനിസ്റ്റർ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (6 minutes ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (49 minutes ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (1 hour ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (1 hour ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (1 hour ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (1 hour ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (1 hour ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (1 hour ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (2 hours ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (2 hours ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (2 hours ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (2 hours ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (2 hours ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (3 hours ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (3 hours ago)

Malayali Vartha Recommends