സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രീകൃത സമരം വേണ്ടെന്നാണ് തീരുമാനം. അങ്ങനെ ചെയ്താൽ സി പി എം ഭരിച്ച 10 കൊല്ലത്തെ സഹകരണ ബാങ്ക് അഴിമതികൾ ഒന്നൊന്നായി സതീശൻ സർക്കാർ വലിച്ചുപുറത്തിട്ട് നാറ്റിക്കുമെന്നാണ് പാർട്ടിയുടെ സംശയം. അതിനാൽ തത് കാലം പ്രസ്താവനകളിൽ ഒതുക്കും. സഹകരണ സ്ഥാപനങ്ങൾ എന്ന സി പി എം ചങ്കിനെ തൊട്ടിട്ടും പ്രതിരോധിക്കാൻ കഴിയാത്തതിന് കാരണം കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ അഴിമതികളാണെന്ന് സഖാക്കൾക്ക് നന്നായറിയാം.
പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ് . പെൻഷൻ വിതരണം ദേശസാത്കൃത ബാങ്കുകൾ മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പുരോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് പെൻഷൻ വിതരണം ചെയ്യുക.പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു, കൂടാതെ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചെലവിനെ കുറിച്ചും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണം ഏതാണ്ട് പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. ഈ രീതിക്കാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. കളക്ഷൻ ഏജന്റ് എന്നാൽ ഡി വൈ എഫ് ഐ എന്നാണർത്ഥം. ഇവർ വഴിയാണ് സി പി എം വോട്ട് പിടിച്ചിരുന്നത്. കിടപ്പു രോഗികൾക്കൊഴികെ സാമൂഹ്യ പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തിന് മാതൃകയായ പെൻഷൻ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും
സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാണ് . രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്.
പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ വാസ്തവം ഇതല്ല. നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകി. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലുണ്ടാകുന്ന കാലതാമസവും അർഹതയില്ലാത്തവർ,
ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനുമാണ് നടപടിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണത്തിലുൾപ്പെടുന്നു.നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി'.-
എന്നായിരുന്നു കേരള ഗവൺമെന്റിന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെയുള്ള വിശദീകരണം. കേരളത്തിന്റെ സി പി എം കള്ളകളി പൊളിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കാം. കേരളത്തിലെ പ്രാദേശിക സമ്പദ്ഘടനയുടെ ഏറ്റവും ശക്തമായ കണ്ണിയായ സഹകരണ സ്ഥാപനങ്ങളുടെ നിലനിൽപിനെക്കുറിച്ച് ആശങ്കയേറിയ ചോദ്യങ്ങൾ ഉയരുകയാണ്.ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാനവിഷയമായ സഹകരണ മേഖലയിലേക്ക് കേന്ദ്ര സർക്കാർ കടന്നത് 2021 ജൂലൈ ആറിന് അമിത് ഷായുടെ കീഴിൽ കേന്ദ്ര സഹകരണവകുപ്പ് രൂപീകരിക്കുകയും പുതിയ ദേശീയ സഹകരണനയം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തതോടെയാണ്. മൊത്തം ജി.ഡി.പിയിൽ സഹകരണമേഖലയിൽനിന്നുള്ള ഓഹരിപങ്കാളിത്തം വർധിപ്പിക്കാനുതകുന്ന തരത്തിൽ,
ഈ മേഖലയെ പുനഃസംഘടിപ്പിക്കുകയാണ് ദേശീയനയത്തിന്റെ ലക്ഷ്യമായി പറഞ്ഞത്. കേന്ദ്രം കൊണ്ടുവന്ന മൾട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി അതിൽ ഒടുവിലത്തേതാണ് . 2022-ലാണ്, ബി.ജെ.പി സർക്കാർ മൾട്ടി സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് നിയമം ഭേദഗതി ചെയ്ത്, സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് അനുമതി നൽകിയത്. സംസ്ഥാന സഹകരണ സംഘങ്ങൾക്ക് ആവശ്യമെങ്കിൽ മൾട്ടി സ്‌റ്റേറ്റ് സംഘങ്ങളിൽ ലയിക്കാം. ഭരണസമിതി തീരുമാനമനുസരിച്ചും പൊതുയോഗത്തിലെ ഭൂരിപക്ഷമുപയോഗിച്ചും ഏത് സഹകരണ സംഘത്തെയും മൾട്ടി സ്‌റ്റേറ്റ് സംഘമാക്കി മാറ്റാം. ഇതുവരെയുള്ള നിയമമനുസരിച്ച്, ഒരു മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റിക്കു മാത്രമേ മറ്റൊരു മൾട്ടി സ്‌റ്റേറ്റ് സൊസൈറ്റിയിൽ ലയിക്കാനാകുമായിരുന്നുള്ളൂ.
അതായത്, സംസ്ഥാന സഹകരണ രജിസ്ട്രാർക്കുകീഴിൽ പ്രവർത്തിക്കുന്ന സംഘങ്ങളെപോലും മൾട്ടി സ്‌റ്റേറ്റ് സംഘങ്ങളാക്കി മാറ്റാവുന്ന വ്യവസ്ഥകളാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്.33 മൾട്ടി സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, കേരളം പ്രവർത്തനപരിധിയായി മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പുതിയ രജിസ്‌ട്രേഷനുകൾ വരുന്നുമുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികളാണ് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ. ഇവ കേന്ദ്ര സഹകരണ രജിസ്ട്രാർക്കു കീഴിലാണ്. അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയില്ല.
സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ 16,256 സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. 2.5 ലക്ഷം കോടിയുടെ നിക്ഷേപവും 1.86 ലക്ഷം കോടിയുടെ ലോൺ ഔട്ട്‌സ്റ്റാന്റിംഗുമാണുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ മാത്രം 80,000 കോടി രൂപ നിക്ഷേവും 71,000 കോടി രൂപയുടെ വായ്പയുമുണ്ട്. ഗ്രാമീണമേഖലയിൽ ജനസംഖ്യയിലെ 60 ശതമാനവും ഏതെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളുമാണ്.രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണസമിതികളാണ് സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നത് എന്നതിനാൽ, അവയ്ക്ക് ജനകീയ പങ്കാളിത്തവും അടിസ്ഥാനതല വികസനത്തിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിൽ 75 ശതമാനവും നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്.
ഇടതുപക്ഷത്തിന്റെ സംഘടനാപരവും ഭരണപരവുമായ രാഷ്ട്രീയവിനിമയങ്ങളിൽ സഹകരണമേഖലക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ, കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കുന്നത് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറുമായിരുന്നു.എന്നാൽ, കേരളം ഒന്നായി ഏറ്റെടുക്കേണ്ടിയിരുന്ന ഈ പ്രതിരോധത്തെ ദുർബലമാക്കുകയാണ്, സി.പി.എം തന്നെ പ്രതിസ്ഥാനത്തുള്ള കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള. കേന്ദ്ര സർക്കാറിന് സഹകരണമേഖലയിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഒളിയജണ്ടകളെ കേരളത്തിൽ സ്ഥാപിച്ചെടുക്കാനുള്ള നീക്കമായി എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ നടപടികളെ വിശദീകരിക്കാനുള്ള കരുവന്നൂർ തട്ടിപ്പിലെ പങ്കാളിത്തത്തിലൂടെ കളഞ്ഞുകുളിക്കുകയാണ് സി.പി.എം ചെയ്തത്.
2018 മുതൽ ഈ ക്രമക്കേടിന്റെ ഓരോ ഘട്ടത്തിലും അത് മൂടിവക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും നിരപരാധികളെ ബലിയാടാക്കാനും പാർട്ടി ജില്ലാ നേതൃത്വം നടത്തിയ വഴിവിട്ട നീക്കങ്ങൾ പുറത്തുവന്നുകഴിഞ്ഞു.നൂറ്റാണ്ട് പഴക്കമുള്ള കരുവന്നൂർ സഹകരണ ബാങ്ക് പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലാണ്. ബാങ്ക് ഭരണസമിതി ഭാരവാഹികളായ പ്രാദേശിക സി.പി.എം നേതാക്കളും ജീവനക്കാരും, ഉന്നത പാർട്ടി നേതാക്കളുടെ അറിവോടെ, സാധാരണക്കാരായ പാർട്ടി അംഗങ്ങളുടെയും മറ്റുള്ളവരുടെയും പേരിൽ നടത്തിയ നഗ്‌നമായ കൊള്ളയെയും തിരിമറിയെയും, 'സംസ്ഥാന സഹകരണമേഖലയുടെ മുഖത്തേറ്റ കറുത്ത പാട്' എന്ന് ആലങ്കാരികമായി പറഞ്ഞൊഴിയുന്നതല്ലാതെ, ഒരുതരം ന്യായീകരണയുക്തിയിലാണ് പാർട്ടി സെക്രട്ടറി മുതൽ മുഖ്യമന്ത്രി വരെയുള്ളവർ ഇപ്പോഴും.
സി.പി.എമ്മിന് സംഘടനാപരമായി തന്നെ പങ്കാളിത്തമുള്ള കൊള്ളയായതുകൊണ്ടുതന്നെ, കേന്ദ്ര ഇടപെടൽ മുൻനിർത്തി പ്രതിരോധിക്കാനുള്ള പാർട്ടിയുടെയും സർക്കാറിന്റെയും ശ്രമങ്ങൾക്ക് വിശ്വാസ്യത നഷ്ടമായിരിക്കുന്നു.പിണറായിയുടെയും സി പി എമ്മിൻെറയും സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൂപ്പർ ചെക്ക് തുടങ്ങിയിട്ട് കുറച്ചുനാളായി. അത് തുടങ്ങിയ കാലത്ത് തന്നെ നിക്ഷേപകർ കബളിപ്പിക്കപ്പെടരുതെന്ന് റിസർവ് ബാങ്ക് അറിയിച്ചതാണ്. ആര്‍ബിഐ നിയന്ത്രണമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ കോടികള്‍ തിരിച്ചുകിട്ടാതെപോയിട്ടുണ്ടന്ന് തുറന്നു പറഞ്ഞു കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെയാണ് രംഗത്തെത്തിയത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍ അല്ലാത്ത സഹകരണ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരുടെ
65,000 കോടി രൂപയാണ് ഇത്തരത്തില്‍ തിരിച്ചുനല്‍കാത്തതതെന്ന് സതീഷ് മറാത്തെ വ്യക്തമാക്കി.ഏതാനും മാസങ്ങൾക്ക് മുമ്പ്, ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണ്. റിസര്‍വ് ബാങ്ക് നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നാണ് നിക്ഷേപം തിരിച്ചുനല്‍കാത്തത്. അതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേലുള്ള റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയുടെ നേതൃത്വത്തില്‍ ബാങ്കിങ്, വ്യവസായ, വാണിജ്യ രംഗത്തുള്ളവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സതീഷ് മറാത്തെ.
സ്വകാര്യ പണിമിടപാട് സ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അധികാരമില്ല. കാരണം, ബാങ്ക് എന്ന പേരുകൊണ്ട് തെറ്റിദ്ധരിച്ച് നിക്ഷേപകര്‍ വഞ്ചിക്കപ്പെടുന്നുണ്ട്. അതു തടയാനാണ് ഈ തീരുമാനം. സഹകരണ ബാങ്കുകളിലും മറ്റും നിക്ഷേപം നടത്തുന്നവര്‍ ആ ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കി ബാങ്കിന്റെ വിശ്വാസ്യതയും ഭാവിയും ഉറപ്പാക്കണം. രാജ്യത്തെ 300 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐ സി റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സി, ഡി റേറ്റിങ്ങുള്ള ബാങ്കുകളില്‍ നിക്ഷേപിക്കരുത്, മറാത്തെ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ സി പി എമ്മിൻ്റെ അഭിമാന സ്ഥാപനങ്ങളായ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ അത് നഷ്ടപ്പെടുമെന്നാണ് ആർ.ബി.ഐ ഡയറക്ടർ പറഞ്ഞത്. രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾ ആർബിഐ നിയന്ത്രണത്തിലെത്തിയത് 2020 ലാണ്.
ഇതുസംബന്ധിച്ച ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.. അർബൻ സഹകരണ ബാങ്കുകളും മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആർബിഐ നിയമങ്ങൾക്ക് വിധേയമാക്കുന്ന ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പ്രധാനമായും അർബൻ സഹകരണ ബാങ്കുകളെയാണ് ഓർഡിനൻസ് ബാധിക്കുക. ഇതുവഴി 1482 അർബൻ സഹകരണ ബാങ്കുകൾ, 58 മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ എന്നിവ റിസർവ് ബാങ്കിന്റെ കീഴിലാകും.നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷൻ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാൽ അത് പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഓർഡിനൻസ് കൊണ്ടുവന്നത്.
സഹകരണ ബാങ്കുകളിൽ 8.6 കോടി ആളുകൾക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂർണമായും റിസർവ് ബാങ്കിലേക്ക് പോകും.ഇതൊടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും. സമീപകാലത്തായി ചില സംസ്ഥാനങ്ങളിൽ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. ഇത് എന്തായാലും സി റേറ്റിംഗാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. സി, ഡി റേ റ്റിംഗുള്ള ബാങ്കുകളിൽ നിക്ഷേപിക്കരുതെന്നാണ് റിസർവ് ബാങ്ക് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെ ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയിരുന്നു.. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണികൾക്കുണ്ടായിരുന്നത്. ഇതിപ്പോൾ പൂർത്തിയായി.അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്. സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സി പി എമ്മിൻറെ പേടി. കേന്ദ്രസർക്കാർ പരീക്ഷിക്കാൻ പോകുന്ന ‘നിധി’ ബാങ്കുകൾ സഹകരണ മേഖലയിലേക്കുള്ള ബി ജെ പി കടന്നുകയറ്റമാണെന്ന് സി പി എം വിശ്വസിക്കുന്നു. പാർട്ടി അംഗങ്ങളും അനുഭാവികളും ‘നിധി’യിൽ അംഗത്വം എടുക്കരുതെന്ന കർശന നിർദേശം സി.പി.എം.
കീഴ്ഘടകങ്ങൾക്ക് നൽകിയിരുന്നു . സഹകരണം സംസ്ഥാനവിഷയമാണ്. എന്നാൽ കേന്ദ്രത്തിന് ഇടപെടാൻ ധാരാളം സാധ്യതകളുണ്ട്.മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ, നിധി കമ്പനികൾ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴിൽ വരുന്നതാണ്. സഹകരണ സംഘങ്ങൾക്ക് സ്വാശ്രയ ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, സംരംഭങ്ങൾ എന്നിവ തുടങ്ങാം. ഇതിന് നബാർഡ്, എൻ.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജൻസികൾ സഹായം നൽകുന്നുണ്ട്.ഇതിൽ ഒരു അപകടമുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്ക് കേരള ബാങ്ക് വഴിയാണ് ഇപ്പോൾ സഹായം ലഭ്യമാകുന്നത്. കേന്ദ്ര സർക്കാറിൽ രജിസ്റ്റർ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജൻസികളുടെ സഹായം നേരിട്ട് ലഭിക്കും.
കോൺഗ്രസിനെ ഇല്ലാതാക്കാൻ ഗുജറാത്തിൽ അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് ഇത്. സഹകാരികളെ കൂടെനിർത്തിയും പുതിയ അംഗങ്ങളെ ചേർത്ത് സംഘങ്ങളിൽ ഭരണം നേടിയും അവർ ഗുജറാത്തിലെ ഭരണം പിടിച്ചെടുത്തു. സഹകരണസംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുവരെ മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോൾ ബി.ജെ.പി. നിയന്ത്രണത്തിലാണ്.
ബാങ്ക് എന്ന വിശേഷണം ഇനി സഹകരണ പ്രസ്ഥാനങ്ങൾക്ക് ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ. പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. സി പി എമ്മിൻ്റെ കള്ളപ്പണ റിസർവ് ബാങ്കാണ് സഹകരണ സ്ഥാപനങ്ങൾ. കോടി കണക്കിന് രൂപയാണ് പാർട്ടിയുടേതായും പാർട്ടി നേതാക്കളുടേതായും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളിൽ കേന്ദ്ര സർക്കാരോ അതിൻ്റെ ഏജൻസികളോ എത്തിയാൽ സി പി എമ്മിൻ്റെ പല നേതാക്കളും അവരുടെ ബന്ധുക്കളും അകത്താകും.
ഏതായാലും പിണറായിയുടെ സഹകരണ ബാങ്കുകളെ പൊളിക്കാൻ തന്നെയാണ് നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചിരിക്കുന്നത് .വാസവൻ പിണറായിയുടെ വിശ്വസ്തനാണ്. അതിനാലാണ് അദ്ദേഹത്തെ സഹകരണ മന്ത്രിയാക്കിയത്. സഹകരണ ബാങ്കുകളിലെ അഴിമതിയിൽ കേന്ദ്ര സർക്കാർ പിടി മുറുക്കിയത് കേരളത്തിലെ സി പി എം ഹുഡായിപ്പ് ഇല്ലാതാക്കാൻ വേണ്ടിയാണ്. കരുവന്നൂരിൽ വേഗത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. അതാണ് കരുവന്നൂരിലും സംഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചതിക്കുഴിയിൽ പെടരുതെന്ന് റിസർവ് ബാങ്ക് ഉപദേശിച്ചത്. എന്നാൽ മലയാളികൾ ആവർത്തിച്ച് ചതിക്കുഴിയിൽ പെട്ടുകൊണ്ടിരിക്കുന്നു.
സഹകരണ ബാങ്കുകളിലെ പണം സി പി എം നേതാക്കൾ കൈയേറുന്നതാണ് നിക്ഷേപകർ കബളിപ്പിക്കപ്പെടാനുള്ള പ്രധാന കാരണം. തിരുവനന്തപുരത്ത് സി പി എം നിയന്ത്രണത്തിലുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ നിന്നും കോടികളാണ് നഷ്ടമായത്. ഇതും റിസർവ് ബാങ്ക് സി. റേറ്റിംഗിലുള്ള ബാങ്കാണ്. സഖാക്കൾ തന്നെയാണ് ഇവിടെ നിന്നും പണം കൊണ്ടുപോയത്. ചുരുക്കത്തിൽ കേരളത്തിലെ സഹകരണബാങ്കുകൾ സഖാക്കളെ കോടിപതികളാക്കുന്നു. |ഏതായാലും യു ഡി എഫ് സർക്കാർ സഹകരണ സി പി എമ്മിനെ പൊളിക്കും. പെൻഷൻ പദ്ധതി ഒഴിവാക്കുന്നതിലൂടെ സി പി എമ്മിന് കോടികളാണ് നഷ്ടമായത്. ഇതിനിയും തുടർന്നുകൊണ്ടേയിരിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















