Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്

07 AUGUST 2026 11:42 PM IST
മലയാളി വാര്‍ത്ത

സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ഇവന്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. നാളെ വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം ലുലു മാളില്‍ ആണ് സൂര്യ എത്തുക. സൂര്യയ്ക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിതാ ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്!ലര്‍ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസര്‍, ഗാനങ്ങള്‍, എന്നിവ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്.

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍ വി. വെങ്കട്ട്, നൃത്തസംവിധാനം ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ കെ. എന്‍. വിജയകുമാര്‍, ചീഫ് കോഡയറക്റ്റര്‍ ശ്രീവാസ്തവ, കോഡയറക്ടര്‍ അഞ്ജി ചോഡപനിഡി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ വാസുദേവ റാവു മൊജ്ജാദ, ഡിഐ ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് വൈശാഖ് ശിവ, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട് ബലറാം കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റര്‍ ബലറാം കൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍ ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിജയകുമാര്‍, ബാലയ്യ ഡി രാജശേഖര്‍, രാമറാവു ആലുബെല്ലി, രാം സന്ദീപ് വര്‍മ്മ ജമ്പാന, രമേഷ് അഗുരി, നവീന്‍ ഈദാര, സായ് ചരണ്‍ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കര്‍, അനീഷ് ദേവന്‍പള്ളി, കലാല്‍ വെങ്കി ഗൌഡ്, ഡിഒപി ടീം ആന്‍സണ്‍ ടൈറ്റസ്, ഹെമില്‍ സുഗുനന്‍, അഭിജിത് ഷാബു, നിഖില ലാല്‍കുമാര്‍, ഹരി ബാബു, പ്രവീണ്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ അര്‍ച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷന്‍ ജിഎഫ്എക്‌സ് സബാരി രാമിറോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനര്‍ കബിലന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സന്ദീപ് കുല്‍ക്കര്‍ണി, പിആര്‍ഒ ശബരി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (12 minutes ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (17 minutes ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (40 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (50 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (3 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (3 hours ago)

Malayali Vartha Recommends