യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി

യൂട്യൂബര്‍ ഹെലന്‍ ഓഫ് സപാര്‍ട്ട എന്നറിയപ്പെടുന്ന എസ്ആര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാലയളവിനുള്ളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസ പരിശീലന ക്ലാസില്‍ ധന്യ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
ജൂലൈ ഒന്നിനാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ധന്യ ദേശീയപാത അണങ്കൂരില്‍ വെച്ച് അപകടകരമാംവിധം വാഹനം ഓടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ റോഡില്‍ നിര്‍ത്തിയിട്ട ധന്യയുടെ കാറില്‍ പരിശോധന നടത്താനായി പോലീസെത്തിയപ്പോള്‍ അമിതേവഗത്തില്‍ കാറുമായി ധന്യ കടന്നു. എന്നാല്‍ പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍ വെച്ച് പോലീസ് കാര്‍ പരിശോധിച്ചു.
ഈ പരിശോധനയില്‍ ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ താന്‍ ബിയറാണ് കഴിച്ചതെന്ന് സമ്മതിച്ച ധന്യ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടു. മദ്യപിച്ച് വണ്ടിയോടിച്ചതിന് ഒരു സാധാരണക്കാരന് ലഭിക്കുന്ന പെറ്റി തന്നെയാണ് തനിക്കും വന്നതെന്നും ധന്യ വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























