Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..

08 AUGUST 2026 11:34 AM IST
മലയാളി വാര്‍ത്ത

ഫെബ്രുവരിയിലെ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹംഉടനെ മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം ആണ് . കാരണം അത്രയും ഗുരുതര പരിക്കുകളാണ് പറ്റിയിരിക്കുന്നത്. അദ്ദേഹം ഉടന്‍ തന്നെ മരണപ്പെട്ടേക്കാമെന്ന തരത്തിലുള്ള ആശങ്കകള്‍ രാജ്യത്തെ ഭരണകൂടത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ 'ഇറാന്‍ വയര്‍' ആണ് ഇറാന്റെ പ്രസിഡന്റ് മസൂദ് പേസഷ്‌കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള രണ്ട് പ്രമുഖ സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്തുവിട്ടത്.

 

കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യു.എസ്. - ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് മൊജ്തബയുടെ പിതാവും മുന്‍ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ശേഷം ഇറാന്റെ മന്ത്രിസഭാംഗങ്ങളെയോ മറ്റ് മുതിര്‍ന്ന നേതാക്കളെയോ നേരിട്ട് കാണാന്‍ മൊജ്തബ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രാജ്യത്തെ ഉയര്‍ന്ന ഭരണതലങ്ങളില്‍ വന്‍ രീതിയിലുള്ള ഊഹാപോഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.മൊജ്തബയുടെ ശാരീരികാവസ്ഥ നിലവില്‍ വളരെ മോശമാണെന്നും, അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്ത ഏതൊരു നിമിഷവും പുറത്തുവന്നാല്‍അതില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് പേസഷ്‌കിയാന്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇറാന്റെ ഔദ്യോഗിക ഭരണകൂടം ഇതുവരെ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറായിട്ടില്ല.ഇതിനിടെ, അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രായേലി മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ഇസ്രായേലി മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കുന്നതെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സ്വതന്ത്രവും വ്യക്തവുമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.പരമോന്നത നേതാവായി സ്ഥാനമേറ്റെടുത്ത ശേഷം പൊതുവേദികളില്‍ നിന്നുള്ള മൊജ്തബയുടെ അസാധാരണമായ അപ്രത്യക്ഷമാകലാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടിയത്. സ്ഥാനമേറ്റതിന് ശേഷം ഇതുവരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയോ തല്‍സമയ പ്രസംഗങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.

 

ഒരു മന്ത്രിസഭാ അംഗത്തെയും കണ്ടിട്ടില്ലെന്ന് ഇറാൻവയർ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പേരില്‍ ചില അച്ചടിച്ച പ്രസ്താവനകള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിടക മാത്രമാണ് ചെയ്യുന്നത്.ഫെബ്രുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പും പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (17 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (33 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (43 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (55 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends