ആദ്യം മധൂർ പാലത്തിൽ നിന്ന് താഴേക്ക് പതിക്കേണ്ടതായിരുന്നു!" ബിഡദി കെഎസ്ആർടിസി ദുരന്തത്തിൽ ഞെട്ടിക്കുന്ന ദൃക്‌സാക്ഷി വെളിപ്പെടുത്തൽ...

കർണാടക ബിഡദിക്ക് സമീപം മലയാളി യാത്രക്കാരുമായി പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് രണ്ട് ജീവനക്കാർ മരിച്ച സംഭവത്തിൽ നിർണായകമായ ദൃക്‌സാക്ഷി വിവരങ്ങൾ പുറത്ത്! അപകടസമയത്ത് ബസിന് തൊട്ടുപിന്നാലെയുണ്ടായിരുന്നു കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ള സ്വകാര്യ ബസ് ഡ്രൈവർ യാസിനാണ് വെളിപ്പെടുത്തൽ നടത്തിയത്. മധൂർ മേൽപാലത്തിൽ വെച്ച് യാതൊരു സിഗ്നലുമില്ലാതെ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് പാഞ്ഞ ബസ് ആദ്യം താഴേക്ക് പതിക്കേണ്ടതായിരുന്നുവെന്നും, താൻ നിരന്തരം ഹോൺ മുഴക്കി വണ്ടി തടയാൻ ശ്രമിച്ചിട്ടും കെഎസ്ആർടിസി ബസ് മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗതയിൽ മുന്നോട്ട് പാഞ്ഞുപോവുകയാണുണ്ടായതെന്നും യാസിൻ വ്യക്തമാക്കുന്നു. വിശ്രമമില്ലാത്ത ഡ്യൂട്ടിഭാരമാണ് ഈ വലിയ ദുരന്തത്തിന് വഴിവെച്ചതെന്ന ആക്ഷേപവും ഇതോടെ ശക്തമാവുകയാണ്
https://www.facebook.com/Malayalivartha

























