കേരളത്തില്‍ ദുരന്തസാധ്യത അണക്കെട്ടുകളില്‍ ചോര്‍ച്ച 30 പഴഞ്ചന്‍ അണക്കെട്ടുകള്‍ പൊളിച്ചു പണിയാത്തതെന്ത്

ഓരോ അണക്കെട്ടുകളും മഴക്കാലത്ത് വന്‍ ജലബോംബുകളാണ്.
തമിഴ്‌നാട് കൈവശമാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലുള്ള ജാഗ്രത കേരളത്തിനുള്ളിലെ മറ്റ് അണക്കെട്ടുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്നില്ല എന്നതാണ് കാലോചിതമായ ചോദ്യം. കേരളത്തിലെ 62 അണക്കെട്ടുകളില്‍ 30 എണ്ണത്തോളം 70 വര്‍ഷത്തിലേറെ പഴക്കം ചെന്നതും ചോര്‍ച്ചയുള്ളതുമാണെന്നത് സര്‍ക്കാര്‍ വിസ്മരിക്കുന്നു. പല അണക്കെട്ടുകളിലും വേണ്ട വിധം സുരക്ഷാ പരിശോധന നടക്കുന്നുമില്ല. ഡാം സേഫ്റ്റി കമ്മീഷന്‍ ഓരോ വര്‍ഷവും നടത്തുന്ന പരിശോധനയില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ക്ക് ബലപ്പെടുത്തല്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയശേഷവും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത്.
തെന്‍മല, പീച്ചി, മാട്ടുപ്പെട്ടി, ഭൂതത്താന്‍കെട്ട്, മലമ്പുഴ, പോത്തുണ്ടി, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, കക്കയം, ബാണാസുരസാഗര്‍, പഴശി ഉള്‍പ്പെടെ നിരവധി അണക്കെട്ടുള്‍ നൂറു വര്‍ഷത്തോട് അടുത്തു കൊണ്ടിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുന്‍പു ലഭ്യമായിരുന്ന സാങ്കേതിക പരിജ്ഞാനത്തില്‍ കല്ലും മണ്ണും ചുണ്ണാമ്പുംകൊണ്ട് പണിത അണക്കെട്ടുകള്‍ ഇപ്പോഴത്തെ മിന്നല്‍ പ്രളയങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയല്ല.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ട് ഇടുക്കി ജില്ലയില്‍ പെരിയാറിന് കുറുകെ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറാണ്. ബ്രിട്ടീഷ് എന്‍ജിനീയറായ ജോണ്‍ പെനിക്വിക് നിര്‍മ്മിച്ച ഈ അണക്കെട്ട് 1895-ലാണ് പ്രവര്‍ത്തനക്ഷമമായത്. 130 വര്‍ഷത്തിലേറെ പഴക്കമുള്ള ഇത് ഒരു ഗ്രാവിറ്റി ഡാമാണ്. കേരളം ഓരോ ദിവസവും ഭീതിയോടെ ഉറ്റുനോക്കുന്ന അണക്കെട്ട് തമിഴ് നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതിനാല്‍ അറ്റകുറ്റപ്പണിക്കുപോലും സാഹചര്യമില്ലാതായി. സുര്‍ക്കി പശയില്‍ കല്ല് കോര്‍ത്തുകെട്ടി പണിത മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിവശത്തെ സ്ഥിതി വിശേഷം ഇപ്പോഴും വ്യക്തമല്ല. സുര്‍ക്കി ഇളകി അടിത്തട്ടിലെ കരിങ്കല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിദ്ഗധര്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ മണലി നദിക്ക് കുറുകെ 1957ല്‍ നിര്‍മിച്ച പീച്ചി അണക്കെട്ട് കേരളത്തിലെ ആദ്യകാല ജലസേചന പദ്ധതികളില്‍പ്പെട്ടതാണ്. നാലു വര്‍ഷം മുന്‍പ് അണക്കെട്ടിലെ സ്ലൂയിസ് വാല്‍വിലുണ്ടായ ചോര്‍ച്ചയില്‍ കേളത്തില്‍ പരക്കെ ആശങ്കയുണ്ടായിരുന്നു. 70 വര്‍ഷം മു
പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ ഭാരതപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിക്ക് കുറുകെ നിര്‍മിച്ചതാണ് മലമ്പുഴ അണക്കെട്ട്.1955-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.നെയ്യാര്‍ അണക്കെട്ട് 1958-ല്‍ ആണ് ഈ അണക്കെട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. മുതിരപ്പുഴയാറ്റില്‍ 1954ല്‍ നിര്‍മിച്ച മാട്ടുപ്പെട്ടി അണക്കെട്ടിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. കല്ലില്‍ നിര്‍മിച്ച പഴയ കാല അണക്കെട്ടില്‍ സിമന്റിന്റെ അംശംപോലും ചേര്‍ന്നിട്ടില്ല.
40 വലിയ ജലസംഭരണികള്‍ ഉള്‍പ്പെടെ കേരളത്തില്‍ 52 അണക്കെട്ടുകളാണുള്ളത്. കേരത്തിലെ രണ്ടാമത്തെ വലി അണക്കെട്ടുളായ ശബരിഗിരി, പമ്പ അണക്കെട്ടുകള്‍ക്ക് 60 വര്‍ഷത്തെ പഴക്കമാണുള്ളത്. ശബരിഗിരിയില്‍ ഗവി, കക്കി ജലസംഭരണികള്‍ക്കു പുറമെ 10 വലിയ തടയണകളുമുണ്ട്.കേരളത്തിലെ അണക്കെട്ടുകള്‍ 19 എണ്ണവും പെരിയാറിലും അതിന്റെ പോഷകനദികളായ മുതിരപ്പുഴയാറിലും പന്നിയാറിലുമാണ്. ഇതാണ് മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ പെരിയാറിലെ 19 അണക്കെട്ടുകളില്‍ പലതും തകരുമെന്നതാണ് അപകടഭീഷണി വര്‍ധിപ്പിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ 11 അണക്കെട്ടുകളും പമ്പാനദിയിലും അതിന്റെ പോഷകനദികളായ കക്കിയാറിലും കക്കാട്ടാറിലും ആണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകള്‍ മഴക്കാലത്ത് തുറക്കുമ്പോള്‍ പമ്പാനദിയുടെ തീരങ്ങളില്‍ വെള്ളപ്പൊക്കം പതിവാണ്. ഇക്കുറിയിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കെ ഭീഷണിയുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്.
ചാലക്കുടിപ്പുഴയില്‍ അഞ്ച് അണക്കെട്ടുകളുണ്ട് . പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളില്‍ ഏഴ് അണക്കെട്ടുകളും ഭാരതപ്പുഴയുടെയും അതിന്റെ പോഷകനദികളിലും ആണുള്ളത്.
മുന്നു കോടിയില്‍ പരം ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഭൂപ്രകൃതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ പ്രളയവും മണ്ണിടിച്ചിലുമുണ്ടായാല്‍ സംസ്ഥാനത്തെ ഏറെ ഡാമുകള്‍ക്കും തകര്‍ച്ചയുണ്ടാകാം.
അണക്കെട്ടുകളുടെ സുരക്ഷയും ബലവും എപ്പോഴും അറിയിക്കാന്‍ പറ്റുന്ന യന്ത്രങ്ങള്‍ ഇക്കാലത്ത് ലഭ്യമാണെന്നിരിേെക്ക ഡാമുകള്‍ സുരക്ഷിതമാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിക്കൂടാ. കേരളത്തിലെ ഏത് അണക്കെട്ട് തകര്‍ന്നാലും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന് വ്യക്തമാണ്. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും അണക്കെട്ടുകള്‍ തകര്‍ന്നുണ്ടായ വന്‍ദുരന്തങ്ങള്‍ കേരളത്തിനും പാഠമാകേണ്ടതാണ്.
https://www.facebook.com/Malayalivartha

























