മുല്ലപ്പെരിയാര്‍ പൊട്ടുമോ ബലപരിശോധനാ ഫലം പൂഴ്ത്തിയതില്‍ ദുരൂഹത 30 ലക്ഷം പേര്‍ മരിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജനനിരപ്പ് ഇനിയും ഉയര്‍ത്തുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തമിഴ് നാട് നിയമസഭയില്‍ പറയുമ്പോള്‍ കേരളത്തിന് ചങ്കിടിപ്പേറുന്നു. 30 ലക്ഷം പേരുടെ വരെ ജീവനും സ്വത്തുവകകളും മാത്രമല്ല കേരളത്തിലെ ആറു ജില്ലകള്‍ നാമാവശേഷമാകുന്ന മഹാദുരന്തം എതു നിമഷവും സംഭവിക്കാം എന്നതാണ് കേരളത്തിന്റെ ആശങ്ക. ഇതിനിടയിലും അടുത്തയിടെ നടത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലക്ഷയം പരിശോധനാ ഫലം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി എന്നതില്‍ ആശങ്കയേറുന്നു. ഇതില്‍ തമിഴ് നാട് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒത്തുകളിയുണ്ടോ എന്നാണ് സംശയിക്കേണ്ടത്. ഒന്നേ കാല്‍ നൂറ്റാണ്ട് മുന്‍പ് പണിതീര്‍ത്ത അണക്കെട്ടിന്റെ ബലവും സുരക്ഷയും പരിശോധിക്കാന്‍ നടത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധനാ ഫലമാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ 12 ദിവസത്തെ പരിശോധനയില്‍ അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
2011 മാര്‍ച്ചില്‍ പരിശോധന നടത്താന്‍ ഒരുങ്ങിയെങ്കിലും ഉപകരണം തകരാറായി പരിശോധന മുടങ്ങുകയായിരുന്നു. വീണ്ടും 14 വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സില്‍നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ അണക്കെട്ട് അടിയന്തിരമായി പൊളിച്ചുമാറ്റേണ്ട വിധം ദുര്‍ബലമാണെന്നാണ് സൂചന. ഇടുക്കി, എറണാകും, ആലപ്പുഴ, കോട്ടയം ജില്ലകളെ നക്കിത്തുടച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാധ്യതയാണ് ഇപ്പോഴും മുന്നിലുള്ള. 1200 അടി നീളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചായിരുന്നു ആദ്യഘട്ടം പരിശോധന. മുമ്പ് കേരളം നടത്തിയ പഠനത്തില്‍ അണക്കെട്ടില്‍ 110 അടിക്ക് താഴെ സിമന്റ് പ്ലാസ്റ്ററിങ് ഇളകിയും, സുര്‍ക്കി മിശ്രിതം പോയി കരിങ്കല്ലുകള്‍ തെളിഞ്ഞ നിലയിലുമായിരുന്നു. എന്നാല്‍ ഈ പഠനം അംഗീകരിക്കാന്‍ തമിഴ്നാട് അംഗീകരിച്ചിരുന്നില്ല. കാലവര്‍ഷം അതിശക്തമായിരിക്കെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തി കേരളത്തെ തകര്‍ക്കാനുള്ളവിധം തമിഴ് നാട് പ്രസ്താവന നടത്തിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ വെള്ളം കുതിച്ചെത്തി ഇടമലമലയാര്‍, ഇടുക്കി, കുളമാവ്, മലങ്കര തുടങ്ങി നിരവധി അണക്കെട്ടുകളും തകരുന്ന ഭീതികരമായ സാഹചര്യമാണ് നിലവിലുള്ളത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നാിയിരുന്നു കേരളത്തിന്റെ ആവശ്യം.
നിലവിലുള്ള കരാറുകളും ട്രൈബ്യൂണല്‍ വിധികളും കോടതി നിര്‍ദേശങ്ങളും അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപിച്ചത്. 131 വര്‍ഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഗൗരവമായി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് ജലനിരപ്പ് ഉയര്‍ത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ഇതൊന്നു വക വയ്ക്കാതെയാണ് ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമഴ് നാട് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരിക്കുന്നത്.പെന്നിക്വിക്ക് എട്ടു വര്‍ഷത്തെ ശ്രമഫലമായി 131 വര്‍ഷം മുന്‍പ് പണിതീര്‍ത്ത അണക്കെട്ട് സുര്‍ക്കിയും കീറിയെടുത്ത കരിങ്കല്ലും കോര്‍ത്തുകെട്ടിയ നിര്‍മിതിയായിരുന്നു .
ഇനി മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുകയെന്നത് അസാധ്യമാണ്. ഡാമിന്റെ ബലവും ബലക്ഷയവും തര്‍ക്കവിഷയമാക്കാതെ പുതിയത് പണിയുക മാത്രമാണ് ആശങ്ക അകറ്റാനുള്ള പരിഹാരം. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഡാമില്‍ ഇനി ബലപ്പെടുത്തല്‍ അസാധ്യമാണ്. ഓരോ വര്‍ഷവും ഡാം കൂടുതല്‍ പഴകി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ജലനിരപ്പ് ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുമെന്നാണ് തമിഴ് നാടിന്റെ നിലപാട്. പഴയ അണക്കെട്ടിനു താഴെയാണ് പുതിയ അണക്കെട്ട് പണിയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ബലമുള്ള പാറ നിരത്തിക്കെട്ടി അവിടെനിന്നു വേണം പണി ആരംഭിക്കാന്‍. അപകടകരമായ അവസ്ഥയിലാണു മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്നതെന്നിരിക്കെ പണി ആരംഭിക്കുമ്പോള്‍ത്തന്നെ നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടും. ഇപ്പോഴുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുക എന്നതും അസാധ്യമായ കാര്യമാണ്. മുല്ലപ്പെരിയാറ്റിലെ വെള്ളം പ്രത്യേകം ടണല്‍ വഴി ഇടുക്കി ജലാശയത്തില്‍ എത്തിച്ചശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് പുതിയതു പണിയുകെ മാത്രമാണ് പോംവഴി.
https://www.facebook.com/Malayalivartha

























