അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..

ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ വലവിരിച്ചിരിക്കുകയാണ് പോലീസ്. അപ്പോഴും സോഷ്യൽ മീഡിയ വഴിയുള്ള വെല്ലുവിളി ഉയർത്തിയിട്ടുണ്ട് . ഇപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം.പാർട്ടിയും പല നേതാക്കളും മുൻപേ അർജുനെ തള്ളി കൊണ്ട് വന്നിരുന്നതാണ് . അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുമെന്ന മുന്നറിയിപ്പുമായി മന്ത്രി കെ മുരളീധരൻ. പിടിക്കേണ്ടവരെ സമയത്ത് പിടിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം."എത്രനാൾ മുങ്ങി നടക്കാൻ കഴിയും. പിടിക്കേണ്ട സമയത്ത് പൊലീസ് പിടിച്ചിരിക്കും" എന്ന് കെ മുരളീധരൻ വ്യക്തമാക്കി. കോതമംഗലം സിഐ, ആഭ്യന്തര മന്ത്രി എന്നിവരെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുകയാണ് അര്‍ജുന്‍ ആയങ്കി.
ഇന്‍സ്‌പെക്‌ടറുടെ പരാതിയില്‍ ക്രിമിനല്‍ ഭീഷണി, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളിട്ടാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആയങ്കിയുടെ ഒളിവിൽ ഇരുന്നുള്ള ഭീഷണി തുടരുന്നത്. സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha

























