റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരിക്ക് ദാരുണാന്ത്യം...

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 65കാരിക്ക് ദാരുണാന്ത്യം. കൊച്ചിയിലെ കെബിപിഎസ് ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ ബ്രഹ്മപുരം വെണ്ണിത്തടം സ്വദേശി ടി വി സതി (65) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 7.45നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിന്ന് കെബിപിഎസ് ഭാഗത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സതിയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സതിയുടെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ സതിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തൃപ്പൂണിത്തുറ - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: രാജൻ. മക്കൾ: രഞ്ജിത് പി രാജൻ, രഞ്ജിനി. മരുമകൻ: എൻ ബി വിനീത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് അത്താണി ശ്മശാനത്തിൽ നടക്കും.
"
https://www.facebook.com/Malayalivartha

























