അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..

അർജുൻ ആയങ്കിയെ തേടി പോലീസ് നെട്ടോട്ടമോടുമ്പോൾ അർജ്ജുൻ ഒളിവ് ജീവിതം ആഘോഷിക്കുകയാണ് . പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. എടപ്പാളിലെ റസ്റ്ററന്റിൽ അർജുൻ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഹായികൾ വലയിലായത്.
എടപ്പാളിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ കഫേയില്‍ നിന്നുള്ള അര്‍ജുന്‍ ആയങ്കിയുടേയും സംഘത്തിന്റേയും ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നാല് പേരാണ് അര്‍ജുനൊപ്പം ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനായി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകളിൽ അടക്കം ഊർജിത തിരച്ചിലാണ് പുരോഗമിക്കുന്നത്.
ഒളിവിലിരുന്നുള്ള അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.ഇതിനിടെ ആയങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലുവ സൈബർ പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയെ അപമാനിച്ച സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.ഒളിവിലിരുന്നുകൊണ്ട് പോലീസിനും ഭരണകൂടത്തിനും എതിരെ തുടര്‍ച്ചയായി ഭീഷണി മുഴക്കുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അര്‍ജുന്‍ ആയങ്കിയുടെ പ്രസ്താവനകളില്‍ കടുത്ത നിലപാടുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയങ്കിയെ വെടിവെച്ചു കൊല്ലാന്‍ തങ്ങള്‍ യാതൊരു ഉത്തരവും നല്‍കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.'റൗഡികള്‍ പലതും വിളിച്ചു പറയും, അതൊന്നും സര്‍ക്കാര്‍ ഗൗനിക്കുന്നില്ല' എന്ന് മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അര്‍ജുന്‍ ആയങ്കിക്ക് പിന്നില്‍ ശക്തമായ സ്വര്‍ണ്ണം പൊട്ടിക്കല്‍ മാഫിയയുടെ കറുത്ത കരങ്ങളെന്ന് സംശയം
https://www.facebook.com/Malayalivartha

























