കണ്ണീർക്കാഴ്ചയായി...കണ്ണൂർ തളിപ്പറമ്പിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു

കണ്ണീർക്കാഴ്ചയായി... കണ്ണൂർ തളിപ്പറമ്പിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു. കരിമ്പം പാറക്കണ്ടത്തിലെ സജീഷ് - നിത്യ ദമ്പതികളുടെ മകൾ ഇവാണിയാണ് മരിച്ചത്.
മുയ്യം യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ഇവാണി കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സഹോദരൻ ഇവയ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കരിമ്പം സമുദായ ശ്മശാനത്തിൽ നടക്കും.
"
https://www.facebook.com/Malayalivartha

























